go

പൊന്മുഖം മല സന്ദർശിച്ചു

Palakkad News
പൊന്മുഖം മലയുടെ മുകളിൽ മാലിന്യം തള്ളുന്നതിനായി വലിയ കിടങ്ങുകൾ കുഴിച്ച നിലയിൽ
SHARE

ചെർപ്പുളശ്ശേരി∙ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന  മുണ്ടക്കോട്ടുകുർശ്ശി പൊന്മുഖം മലയിൽ ആശുപത്രി മാലിന്യവും കോഴിമാലിന്യം തള്ളുന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ചെർപ്പുളശ്ശേരി പൊലീസിന്റെ നേതൃത്വത്തിൽ നെല്ലായ, വല്ലപ്പുഴ, ചളവറ പഞ്ചായത്ത് അധ്യക്ഷന്മാരും ബിജെപി പ്രതിനിധികളും മല സന്ദർശിച്ചു. പൊന്മുഖം മലയിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കണമെന്നും മല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കഴിഞ്ഞ ദിവസം മലയിലേക്കു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മലയുടെ മുകളിൽ വലിയ കിടങ്ങുകൾ കുഴിച്ച് അതിൽ മാലിന്യം തള്ളുന്നതിനെതിരെയായിരുന്നു പ്രതിഷേധം. എന്നാൽ മലയുടെ കവാടത്തിൽ മാർച്ച് പൊലീസ് തടയുകയും ഇതേ തുടർന്ന് പൊലീസും ബിജെപി നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു.

അന്നു ബിജെപി നേതാക്കൾക്ക് ഷൊർണൂർ ഡിവൈഎസ്പി നൽകിയ ഉറപ്പിന്റെ അടിഥാനത്തിലായിരുന്നു പഞ്ചായത്ത് അധ്യക്ഷന്മാരുടെയും ബിജെപി നേതാക്കളുടെയും മല സന്ദർശനം. മലയിൽ മാലിന്യനിക്ഷേപം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനും അത് തടയാനും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം നടത്തിയത്.  മുഴുവൻ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് യോഗം വിളിച്ചു ചേർക്കുമെന്നും മലയിലെ മാലിന്യ നിക്ഷേപം പൂർണമായും നിർത്തലാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും പൊലീസ് സംഘത്തിന് ഉറപ്പു നൽകി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama