go

കാറ്റിൽ മരം കടപുഴകി സ്കൂളിനു മുകളിലേക്ക്; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

Palakkad News
ചുഴലിക്കാറ്റിൽ ചാത്തന്നൂർ ജിഎൽപി സ്കൂളിൽ വൻമരം കടപുഴകി വീണപ്പോൾ
SHARE

തിരുമിറ്റക്കോട്∙ ശക്തമായ കാറ്റിൽ ചാത്തന്നൂർ ജിഎൽപി സ്കൂളിൽ വൻമരം സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് വീണു. സ്കൂൾ അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ മുകളിലേക്കാണ് മരം വീണത്. സ്കൂളിലെ സ്റ്റേജ് പൂർണമായും തകർന്നു. കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന നിലയിലാണ്.

ഇന്നലെ രാവിലെ 10ന് ഒരു മിനിറ്റോളം നീണ്ടുനിന്ന ശക്തമായ കാറ്റിലാണ് മരം കടപുഴകിയത്..  ചാലിശ്ശേരി പഞ്ചായത്ത് അധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണൻ, തൃത്താല ബ്ലോക് പഞ്ചായത്ത് അംഗം ശശിധരൻ അടക്കമുള്ള ജനപ്രതിനിധികളും സ്കൂൾ പിടിഎയും നാട്ടുകാരും ചേർന്ന് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനു നേതൃത്വം നൽകി. നിരവധി സ്ഥലങ്ങളിൽ ഈ കാറ്റിന് മരം കടപുഴകിവീണിട്ടുണ്ട്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama