go

ഓണാവധിക്കു നാട്ടിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ച് കോളജ് വിദ്യാർഥി മരിച്ചു

Palakkad News
വാളയാറിൽ അപകടത്തിൽപ്പെട്ട ചരക്കു ലോറി ക്രെയിൻ ഉപയോഗിച്ചു പൊക്കി നീക്കുന്നു. ഇതിനടിയിൽപ്പെട്ട, വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സമീപം. ഇൻസെറ്റിൽ അപകടത്തിൽ മരിച്ച സെബിൻ
SHARE

വാളയാർ ∙ ഓണാവധിക്കു സുഹൃത്തിനൊപ്പം ബൈക്കിൽ നാട്ടിലേക്കു പോകുന്നതിനിടെ ലോറി ഇടിച്ചു കോളജ് വിദ്യാർഥി മരിച്ചു.  സുഹൃത്തിനു പരുക്കേറ്റു. ആലുവ ശ്രീമൂലനഗരം മനയംപിള്ളിയിൽ ആന്റപ്പന്റെ മകൻ സെബിൻ (21) ആണു മരിച്ചത്. വയനാട് മാനന്തവാടി വാലാട്ട് ചെറുമത്ത് പീറ്ററിന്റെ മകൻ അക്ഷയ്ക്കാണ് (20) പരുക്കേറ്റത്. പുലർച്ചെ 3.35നു വാളയാർ പൊലീസ് സ്റ്റേഷനു തൊട്ടുമുന്നിലുള്ള ദേശീയപാത മേൽപ്പാലത്തിലായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കു പച്ചക്കറിയുമായെത്തിയ ലോറി നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. 

ഇരുവരും ലോറിയുടെ പിൻചക്രത്തിനിടയിൽ കുടുങ്ങി. ലീഡിങ് ഫയർമാൻ ജി.മധുവിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി മാറ്റി ഇരുവരെയും പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും സെബിനെ രക്ഷിക്കാനായില്ല. തലയ്ക്കും കാലിനും പരുക്കുണ്ടെങ്കിലും അക്ഷയ് അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും സേലത്തെ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്.  അപകടത്തെത്തുടർന്നു ദേശീയപാതയിൽ പുലർച്ചെ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. സെബിന്റെ സംസ്കാരം ഇന്ന് 9.30നു കാഞ്ഞൂർ സെന്റ് മേരീസ് പള്ളിയിൽ. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama