go

കഞ്ചാവുമായി 3 പേർ പിടിയിൽ

Palakkad News
കഞ്ചാവുമായി കൊല്ലങ്കോട് റേഞ്ചിൽ പിടിയിലായ അക്ബർ, അമൽ
SHARE

കൊല്ലങ്കോട്/പാലക്കാട് ∙ രണ്ടു സ്ഥലങ്ങളിലായി കഞ്ചാവു കടത്തുന്നതിനിടെ മൂന്നു പേർ പിടിയിലായി. ബൈക്കിൽ കടത്തിയ 1.2 കിലോഗ്രാം കഞ്ചാവുമായി 2 യുവാക്കൾ കൊല്ലങ്കോട്ടാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തൃത്താല നാഗലശ്ശേരി കോതച്ചിറയിൽ അമൽ (22), തൃശൂർ തലപ്പിള്ളി മണിയൻകാട്ടിൽ അക്ബർ (25) എന്നിവരാണ് അറസ്റ്റിലായത്. ഉച്ചയ്ക്കു 12 മണിയോടെ ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റിൽ നിർത്താതെ പോയ ബൈക്ക് ഇരഞ്ഞിമന്ദത്തു വച്ചു റേഞ്ച് സംഘം പിടികൂടുകയായിരുന്നു. തമിഴ്നാട് ഒട്ടൻഛത്രത്തിൽ നിന്ന് 12,000 രൂപയ്ക്കു വാങ്ങിയ കഞ്ചാവ് തൃത്താല, കൂറ്റനാട് ഭാഗത്തു ചില്ലറവിൽപനയ്ക്കായി കൊണ്ടു പോകുകയാണെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. 

ഇതിനിടെ, കോഴിക്കോട് ചാലിയം തൈക്കാടപുറത്ത് ടി.കെ. ഷാജിത്തിനെ (20) 270 ഗ്രാം കഞ്ചാവുമായി പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗൺ സൗത്ത് പൊലീസും ചേർന്നു പിടികൂടി. ടൗൺ സൗത്ത് എസ്ഐ ആർ.രഞ്ജിത്ത്, സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്. ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.  കൊല്ലങ്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.ബാലഗോപാലൻ, അസി. എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷ് പ്രിവന്റീവ് ഓഫിസർമാരായ സി.രാജു, എൻ.ഗോപകുമാരൻ, എം.ആർ.സുജീബ് റോയ് സിവിൽ എക്സൈസ് ഓഫിസർമാരായ കെ.അബ്ദുൽകലാം, സി.ഗിരീഷ്, കെ.ബിജുലാൽ, എസ്.രാജീവ്, സി.രാധാകൃഷ്ണൻ, ഷെയ്ക്ക് മുജീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘമാണു കൊല്ലങ്കോട്ട് കഞ്ചാവു പിടികൂടിയത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama