go

രണ്ടു പേരും ഹെൽമറ്റ് വച്ചാൽ; മധുരം കഴിച്ചു പോകാം

Palakkad News
SHARE

പാലക്കാട് ∙ ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിച്ചാൽ ഇനി മുതൽ ഇരട്ടി മധുരം. ഹെൽമറ്റ് ധരിക്കൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി മോട്ടർ വാഹന വകുപ്പാണ് മധുരം നൽകുന്നത്. ഇരുചക്ര വാഹന യാത്രക്കാരിൽ രണ്ടു പേരും ഹെൽമറ്റ് ധരിച്ചാൽ വകുപ്പ് മധുരം നൽകും. മണലി ബൈപ്പാസിൽ എൻഫോഴ്സ്മെന്റ് ആർടിഒ പി. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ രണ്ടു പേരും ഹെൽമറ്റ് ധരിച്ച് വന്നവർക്ക് മധുരം നൽകി. പുതിയ മോട്ടർ വാഹന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് രണ്ടു പേരും ഹെൽമറ്റ് വച്ചാൽ മധുരം നൽകുന്നത്. ഇനിയുള്ള ദിവസങ്ങളിലും മധുരം നൽകി ഹെൽമറ്റ് നിർബന്ധമാക്കാനാണ് വകുപ്പിന്റെ ശ്രമം. പുതിയ നിയമത്തിൽ രണ്ടു പേരും ഹെൽമറ്റ് വയ്ക്കണമെന്ന് നിർദേശമുണ്ടെങ്കിലും അവ കർശനമാക്കാതെ ബോധവൽക്കരണം നടത്താനാണ് ശ്രമം.

താൽക്കാലം ഇതിന് പിഴ ഈടാക്കില്ല. പകരം മധുരം നൽകുന്നതു പോലെയുള്ള ബോധവൽക്കരണങ്ങൾ നടപ്പാക്കും. ജില്ലയിൽ വിവിധയിടങ്ങളിൽ മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. ഇവരും ഇനി മുതൽ മധുരം നൽകും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama