go

കണ്ണമ്പ്ര വ്യവസായ പാർക്ക് സ്ഥലങ്ങൾ കാടുകയറി: നടപടി തേടി കർഷകർ

Palakkad News
കണ്ണമ്പ്ര വ്യവസായ പാർക്കിന് ഏറ്റെടുക്കാൻ ടാഗ് കെട്ടി തിരിച്ചിരിക്കുന്ന റബർ തോട്ടം
SHARE

വടക്കഞ്ചേരി∙ ‌കണ്ണമ്പ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിലെ അനിശ്ചിതത്വം നീക്കാത്തതിൽ കർഷക പ്രതിഷേധം ശക്തം. 170 കർഷകരുടെ 360 ഏക്കർ ഭൂമിയാണു പദ്ധതിക്ക് ഏറ്റെടുക്കുന്നത്. ഇതിൽ ഭൂരിഭാഗം കർഷകരും തങ്ങളുടെ ഭൂമി വിട്ടുനൽകാൻ സമ്മതപത്രം നൽകി. എന്നാൽ പദ്ധതി പ്രഖ്യാപിച്ചു മൂന്ന് വർഷം പിന്നിടുമ്പോഴും ഒരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. റവന്യു വകുപ്പ് അളന്നു തിട്ടപ്പെടുത്തിയ കർഷകരുടെ സ്ഥലങ്ങൾ കാടുകയറി നശിക്കുകയാണ്. 

പന്തലാംപാടം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിൽ രണ്ടിലൊന്നു തീരുമാനിക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കലക്ടർ, കിൻഫ്ര സ്പെഷൽ തഹസിൽദാർ, കിൻഫ്ര ഡയറക്ടർ എന്നിവർ പ്രശ്നത്തിൽ ഉത്തരം നൽകാതെ ഓടി ഒളിക്കുകയാണെന്നാണ് ആരോപണം. ഭൂമി ഏറ്റെടുക്കുന്നതിൽ ക്രമക്കേട് നടന്നെന്നു കോടതിക്കു ബോധ്യപ്പെടുത്തിയതായി കർഷകർ പറഞ്ഞു.

നിയമപ്രകാരം വില നൽകണം

ഏറ്റെടുക്കുന്ന 360 ഏക്കർ ഭൂമിയും ഫലസമ്പുഷ്ടമായ കൃഷിഭൂമിയാണ്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വില നൽകണമെന്നാണു കർഷകരുടെ ആവശ്യം. ഇതിന്റെ ഭാഗമായി സാമൂഹിക ആഘാതപഠനം നടത്തി റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചിട്ട് മാസങ്ങളായി. എന്നിട്ടും നടപടി ഒന്നുമായില്ല.  സെന്റിന് 30,000 രൂപ മുതൽ രണ്ടരലക്ഷം രൂപവരെ വിലയിൽ റജിസ്റ്റർ ചെയ്ത ആധാരങ്ങൾ കലക്ടർക്കും വിലനിർണയ സമിതിക്കും കർഷകർ നൽകിയിരുന്നു. എന്നാൽ ഇതിൽ തീരുമാനമെടുക്കാനോ ന്യായവില നൽകാനോ സ്ഥലം ഏറ്റെടുക്കുന്ന കിൻഫ്ര തയാറാകുന്നില്ലെന്ന് കർഷകർ ആരോപിച്ചു. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama