go

സൂക്ഷിക്കുക.. വിലക്കുറവ്, ഡിസ്കൗണ്ട് എന്നിവയിൽ വീഴരുത്, കീശ കീറും

onam-shopping
SHARE

പാലക്കാട് ∙ മലയാളിയുടെ ഓഫർ, ഡിസ്കൗണ്ട് ഭ്രമത്തെ ചൂഷണം ചെയ്ത് ഓൺലൈനിൽ വൻ തട്ടിപ്പ്.സത്യസന്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ സൈറ്റുകളെക്കാൾ വിലക്കുറവിലും കൂടുതൽ ഓഫറുകളും നൽകി പരസ്യം ചെയ്താണ് ഉപഭോക്താക്കളെ ഇത്തരം സൈറ്റുകൾ ആകർഷിക്കുന്നത്.ഇലക്ട്രോണിക്സ് സാധനങ്ങളാണ് വലിയ വിലക്കുറവിൽ വിൽപന നടത്തുന്നത്. ഇവ ഓർഡർ ചെയ്യുമ്പോൾ ഓൺലൈനിൽ തന്നെ പൈസയും ഈടാക്കുന്നു. ഫ്ലിപ്കാർട്, ആമസോൺ പോലുള്ള സൈറ്റുകൾ സാധനം വീട്ടിലെത്തിക്കുമ്പോൾ പണം നൽകാമെങ്കിൽ ഇത്തരം തട്ടിപ്പ് സൈറ്റുകളിൽ ഈ സൗകര്യമില്ല.ഓൺലൈനിലൂടെ തന്നെ പണം അടയ്ക്കണം. ഒട്ടേറെ പേർ ഓഫറുകളും വിലക്കുറവും മൂലം പണം നൽകി വഞ്ചിതരായിട്ടുണ്ടെന്നു പെ‍ാലീസ് പറഞ്ഞു.

വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഇതിൽ കുടുങ്ങിയിട്ടുണ്ട്. ഭീം, ഗൂഗിൾ പേ വഴി പണം അടച്ച് സാധനങ്ങൾ വീട്ടിലെത്താതായതോടെയാണ് ആളുകൾ സൈറ്റുകൾ പരിശോധിച്ചത്.സൈറ്റിൽ നൽകിയ വിലാസം തെറ്റാണ്. കർണാടകയിലെ വിലാസത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഇങ്ങനൊരു വിലാസവും സൈറ്റുമില്ല. 1000 മുതൽ 10000 രൂപയുടെ വരെ സാധനങ്ങൾ വാങ്ങിയവരുണ്ട്.പരാതികൾ വർധിച്ചതോടെ ചില സൈറ്റുകൾ അപ്രത്യക്ഷമായെങ്കിൽ മറ്റു ചിലത് ഇപ്പേ‍ാഴും സജീവം. തട്ടിപ്പു നടത്തിയ പല സൈറ്റുകൾക്കെതിരെ പരാതി നൽകിയിട്ടും അന്വേഷണവും കാര്യക്ഷമമായി നടക്കുന്നില്ല.

പ്രത്യേകം ശ്രദ്ധിക്കണം

ഓണലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നവർ സൈറ്റുകളെ പ്രത്യേകം ശ്രദ്ധിക്കണം. സാധനങ്ങൾ വീട്ടിലെത്തുമ്പോൾ മാത്രം പണം നൽകാൻ ശ്രമിക്കണം. ഇത്തരമൊരു സാധ്യത സൈറ്റുകൾ നൽകുന്നില്ലെങ്കിൽ പ്രശസ്തമായ സൈറ്റുകളെ മാത്രം ആശ്രയിച്ച് സാധനങ്ങൾ വാങ്ങുക.അറിയപ്പെടാത്ത ഓൺലൈൻ കച്ചവടം പരമാവധി ഒഴിവാക്കുക.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama