go

നഷ്ടപരിഹാരം ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിലെത്തിക്കും: സുനിൽകുമാർ

palakkad-alathoor-new-building
ആലത്തൂരിൽ നവീകരിച്ച ഇക്കോഷോപ്പ് കെട്ടിടം മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
SHARE

ആലത്തൂർ∙ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ആലത്തൂരിൽ നവീകരിച്ച ഇക്കോഷോപ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

നിറ ഹരിതമിത്ര സൊസൈറ്റിയുടെ അംഗത്വ വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. ആലത്തൂർ നിയോജക മണ്ഡലത്തിൽ സമ്പൂർണ യന്ത്രവൽകൃത നെൽകൃഷി നടപ്പാക്കുന്നതിനായി ആർകെബിവൈ ഫണ്ടിൽ നിന്നു തുക അനുവദിക്കും. 

പരീക്ഷണാടിസ്ഥാനത്തിൽ നിറ നടപ്പാക്കിയ പരിസ്ഥിതി യന്ത്രവൽകൃത നെൽകൃഷി പാലക്കാട് ജില്ലയ്ക്ക് മാതൃകയാണ്. നെല്ലിന് കർഷകർക്ക് കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനം കേരളമാണെന്നും നെൽകൃഷി ലാഭത്തിലാക്കി കർഷകർക്ക് കൂടുതൽ ധനസഹായം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട്, പഞ്ചായത്ത് ജനകീയാസൂത്രണ ഫണ്ട് എന്നിവ ചെലവഴിച്ചാണു കെട്ടിടം നവീകരിച്ചത്. കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

ജില്ല പഞ്ചായത്ത് അധ്യക്ഷ കെ.ശാന്തകുമാരി, ആലത്തൂർ പഞ്ചായത്ത് അധ്യക്ഷൻ ടി.ജി. ഗംഗാധരൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.ശ്രീകുമാരി, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാരായ സി.കെ. ചാമുണ്ണി, പി.വി.രാമകൃഷ്ണൻ, പഞ്ചായത്ത് അധ്യക്ഷൻമാരായ സുമാവലി മോഹൻദാസ്, എം.വസന്തകുമാരി, സി.ഇന്ദിര, പഞ്ചായത്ത് ഉപാധ്യക്ഷ കെ.രമ, സ്ഥിരം സമിതി അധ്യക്ഷൻ എം.എ.നാസർ, പഞ്ചായത്തംഗം ബുഷറ നൗഷാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി പ്രകാശ്, പി.കെ.മോഹനൻ,എന്നിവർ പ്രസംഗിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama