go

കെഎസ്ആർടിസിയുടെ ഓണാഘോഷം കട്ടപ്പുറത്ത്

palakkad-ksrtc
SHARE

പാലക്കാട് ∙ ഇത്തവണ ഓണമെത്തിയത് കെഎസ്ആർടിസി അറിഞ്ഞ മട്ടില്ല. കോയമ്പത്തൂരിലേക്ക് അടക്കം അധിക സർവീസുകൾ ആരംഭിച്ച് ഓണക്കാലത്ത് വരുമാനം കൂട്ടാൻ നീക്കം നടത്തിയെങ്കിലും പല ബസുകളും കട്ടപുറത്തായി.പാലക്കാട് ഡിപ്പോയിൽ മാത്രം 10 ബസുകൾ അറ്റകുറ്റപ്പണിക്കായി ഷെഡിൽ കിടപ്പാണ്. വടക്കഞ്ചേരി, ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിലും സ്ഥിതി വ്യത്യസ്തമല്ല. ഓണത്തിന് ആഴ്ചകൾ മുൻപ് തന്നെ ബസുകളുടെ പണി പൂർത്തിയാക്കണമെന്ന് ഡിപ്പോകളിൽ നിന്ന് ആവശ്യമുയർന്നെങ്കിലും നടപ്പായില്ല. 

സ്പെയർ പാർട്സ് ക്ഷാമമാണ് ബസുകളെ കട്ടപുറത്ത് ഇരുത്തിയത്. കോയമ്പത്തൂരിൽ നിന്നടക്കം അവധിക്ക് നാട്ടിലേക്ക് വരുന്നവർ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് സ്പെയർ പാർട്സ് ലഭിക്കാൻ തടസ്സം. നിലവിലെ ബസുകൾ തിരക്ക് കൂടുതലുള്ള ഭാഗത്തേക്ക് അയച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഓണക്കാലത്തെ അധിക വരുമാനം ഇത്തവണ കിട്ടില്ല. 

കോയമ്പത്തൂർ, കോഴിക്കോട് ഭാഗത്തേക്കാണ് ഓണക്കാലത്ത് കൂടുതൽ സർവീസുകൾ ആരംഭിക്കാറെങ്കിലും ഇത്തവണ അത് പേരിനുമാത്രമായി.ഡിപ്പോകളിൽ ലോൺ എടുക്കാനുള്ള സാധ്യതയില്ലാതാക്കിയതാണ് ഇപ്പേ‍ാഴത്തെ  പ്രതിസന്ധിക്ക് കാരണം. പുതിയ വ്യവസ്ഥ പ്രകാരം കെഎസ്ആർടിസി റീജനുകൾക്കോ ഡിപ്പോകൾക്കോ ലോൺ എടുക്കാൻ കഴിയില്ല. നേരത്തെ വായ്പ  ഉപയോഗിച്ച് ഉത്സവ കാലങ്ങളിൽ അധിക സർവീസ് നടത്തി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama