go

പ്രകൃതിയോടിണങ്ങി ഒരു കല്യാണം

palakkad-marriage
വിവാഹ സൽക്കാര ഹാളിൽ ആവശ്യക്കാർക്കു നൽകാനായി വച്ചിരിക്കുന്ന തൈകൾ
SHARE

പാലക്കാട് ∙ കൊട്ടും കുരവയും ഇല്ലാതെ ഇഞ്ചി മുതൽ ചേനവരെയുള്ള പ്രകൃതി വിഭവങ്ങൾ നിരത്തി, കുരുമുളക്, മാവ്, കറിവേപ്പില തൈകളും നൽകി ഒരു കല്യാണം. ഒന്നും വെറുതെയല്ല, ന്യായവില നൽകി ആവശ്യക്കാർക്കു വാങ്ങിക്കാം. ഗുണനിലവാരത്തിനു ഗൃഹനാഥൻ ഉറപ്പ്. ആട്ടും പാട്ടവും ഒക്കെ ഒഴിവാക്കി ആ സ്ഥാനത്ത് ജൈവപച്ചക്കറി സ്റ്റാളുകളും പുസ്തക വിൽപന ശാലയും വീട്ടുമാലിന്യ സംസ്കരണത്തിന്റെ മാതൃകയും കരിമ്പിൻചണ്ടിക്കൊണ്ടുണ്ടാക്കിയ കപ്പും ഗ്ലാസുമൊക്കെ ഒരുക്കിയായിരുന്നു ആ വിവാഹം.

പാലക്കാട് നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കാടാങ്കോട് അക്ഷര നഗർ നെടുങ്ങോട്ടുമൂല വീട്ടിൽ എൻ. സ്വാമിദാസിന്റെയും ഭാര്യ ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ.സിന്ധുവിന്റെയും മകൻ അരവിന്ദും കല്ലേക്കാട് അഞ്ജന ഹൗസിൽ പരേതനായ ദേവദാസിന്റെയും കെ. വിജയലക്ഷ്മിയുടെയും മകൾ അമൃതയുടെയും വിവാദ വേദിയിലായിരുന്നു വേറിട്ട കാഴ്ചകൾ.പരിസ്ഥിതി സംരക്ഷണവും ജൈവ മാതൃകകളും പ്രോത്സാഹിപ്പിക്കാനായിരുന്നു വേറിട്ട രീതിയിലൊരു കല്യാണം. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ മടങ്ങിയത് കൈനിറയെ ജൈവ ഉൽപന്നങ്ങളുമായാണ്. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama