go

മാങ്കുറുശ്ശിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്

palakkad-pathiripala-accident
SHARE

പത്തിരിപ്പാല ∙ മാങ്കുറുശിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ചുനങ്ങാട് സ്വദേശികളായ അനൂജ് ഭാര്യ ശരണ്യ മക്കളായ ആദിത്യൻ, അദ്വൈത് എന്നിവർക്കാണ് നിസ്സാര പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് സംഭവം. ഊട്ടിയിൽ നിന്നു കുടുംബസമേതം ഒറ്റപ്പാലത്തേക്കു വരുന്നവരാണ് കാറിലുണ്ടായിരുന്നത്.

പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാങ്കുറുശിയിൽ നിന്നു വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. കാറിനും ടിപ്പറിനും ഭാഗികമായി കേടുപറ്റി. മങ്കര പൊലീസ് സ്ഥലത്തെത്തി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama