go

കാർഷിക പുരോഗതിക്ക് അഗ്രോ യൂണിറ്റുകൾ രൂപീകരിക്കും: മന്ത്രി

palakkad-units
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് കൃഷി അസി ഡയറക്ടറുടെ പുതിയ കാര്യാലയം മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കുഴൽമന്ദം ∙ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളാക്കി തിരിക്കുമെന്നു മന്ത്രി വി എസ്. സുനിൽ കുമാർ. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് കൃഷി അസി.ഡയറക്ടറുടെ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 5 അഗ്രോ ഇക്കോളജിക്കൽ മാനേജ്മെന്റ് സോണുകളുൾപ്പടെ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളും രൂപീകരിക്കും. കർഷകർക്ക് പരിശീലനം നൽകുന്നതു വഴി വൻ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കെ.ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. 

ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ശാന്തകുമാരി, കുഴൽമന്ദം ബ്ലോക്ക് അധ്യക്ഷ പി. ഷേളി, പഞ്ചായത്ത് അധ്യക്ഷൻ സി. പ്രകാശ്, ബി. ശ്രീകുമാരി, കെ. പ്രദീപ് കുമാർ, ടി. പുഷ്കരൻ, എ. അനിതാനന്ദൻ, ലീലമാധവൻ, കെ. ബിനുമോൾ, ലളിത ബി. മേനോൻ, കെ.ടി. ഉദയകുമാർ, പി. പ്രീത,കെ.എ. വേണുഗോപാലൻ, സി. ഇന്ദിര, ടി.എം. പുഷ്പദാസ്, അജിത ഗോപിനാഥൻ, എ. ചന്ദ്രൻ, രതീഷ് ബാബു, എം.ആർ. ജയരാജ്, ദേവിശങ്കരൻ, വി. പഴണിമല, എം. ലീലാവതി, എം. ദേവി, എസ്. ധന്യ, എസ്. അബ്ദുൽ റഹ്മാൻ, ആർ. രാധാകൃഷ്ണൻ, ഐ.സി. ബോസ്, വിജിത്ത്, നീന കെ.മേനോൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിറ ഹരിതമിത്ര സൊസൈറ്റി അംഗത്വ വിതരണവും മന്ത്രി നിർവഹിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama