go

ഗെയിൽ പൈപ്പ് ലൈനിനു വേണ്ടി റോഡ് തുരന്ന ഭാഗത്തു വൻകുഴി

palakkad-gailpile-line
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം റോഡ് ജംക്‌ഷന് കിഴക്കുവശത്തു ഗെയിൽ പൈപ്പ് ലൈനിനു വേണ്ടി റോഡ് തുരന്ന ഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ട സ്ഥലത്ത് ശാശ്വതമായ രീതിയിൽ യാതൊരുവിധ സിഗ്നൽ സംവിധാനങ്ങളും ഇല്ലാതെ അപകടാവസ്ഥയിൽ
SHARE

കൂറ്റനാട്∙ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം റോഡ് ജംക്‌ഷന് കിഴക്കുവശത്തു ഗെയിൽ പൈപ്പ് ലൈനിനു വേണ്ടി റോഡ് തുരന്ന ഭാഗത്ത് വൻകുഴി രൂപപ്പെട്ട സ്ഥലത്ത് ശാശ്വതമായ രീതിയിൽ യാതൊരുവിധ സിഗ്നൽ സംവിധാനങ്ങളും ഇല്ലാത്തത് വൻ അപകട ഭീഷണിയുയർത്തുന്നു. റോഡിനു കുറുകെ കടന്നുപോകുന്ന പൈപ്പ് ലൈനിനുവേണ്ടി മാസങ്ങൾക്കു മുൻപ് തുരന്ന ഭാഗമാണ് വൻതോതിൽ ഇടിഞ്ഞുതാഴ്ന്നിട്ടുള്ളത്. ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരം നീണ്ടുകിടക്കുന്ന കുണ്ടുംകുഴിയുമില്ലാത്ത റബറൈസ് റോഡായതിനാൽ വാഹനങ്ങൾ അതിവേഗം കടന്നുപോകുന്ന ഭാഗത്താണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. 

ഇവിടെ ആഴമുള്ള ഭാഗത്ത് താൽക്കാലികമായി സ്ഥാപിച്ച ഒരു അപായ ബോർഡ് കാറ്റുവരുമ്പോഴും വാഹനങ്ങൾ തട്ടിയും തകർന്ന അവസ്ഥയിലാണ്. ഭൂരിഭാഗം സമയങ്ങളിലും ബോർഡ് നിലത്തു വീണുകിടപ്പാണ്. ഫലത്തിൽ ഇവിടെ ഗർത്തമുള്ളകാര്യം അതിൽ വീണാൽ മാത്രമേ അറിയാൻ സാധിക്കൂവെന്ന അവസ്ഥയാണുള്ളത്.

അടുത്തദിവസങ്ങളിൽ ഓഫിസുകൾക്ക് അവധി കൂടിയാകയാൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഉണ്ടാകില്ലെന്ന ഭീതിയിലാണ് നാട്ടുകാർ. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരസുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഇവിടെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. റോഡ് അപകടാവസ്ഥയിലായതുമുതൽ പരാതി ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. തൃത്താല പിഡബ്ല്യുഡി ഓഫിസിന്റെ പരിധിയിലുള്ള റോഡാണിത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama