go

വീടു കുത്തിത്തുറന്നു മോഷണം;പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു

palakkad-kumranalur-theft
ചേക്കോട് മോഷണം നടന്ന ഷാജിയുടെ വീട്ടിൽ പാലക്കാട്ട് നിന്ന് ഡോഗ് സ്ക്വാഡ് പരിശോധനക്കെത്തിയപ്പോൾ
SHARE

കുമരനല്ലൂർ ∙ ചേക്കോട് വീടു കുത്തിത്തുറന്നു മോഷണം. 45000 രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. ജുമാ മസ്ജിദിന് സമീപം പുറയകാട്ടിൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്.

മുൻ വശത്തെ ഉൾപ്പെടെ മൂന്നു വാതിലുകൾ തകർത്തിട്ടുണ്ട്.വീട്ടിലുള്ളവർ ബന്ധു വീട്ടിൽ പോയിരിക്കയായിരുന്നു. ഷാജിയുടെ ഭാര്യാപിതാവ് തിങ്കളാഴ്ച രാത്രി 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിറകിലെ ഗ്രില്ലിന്റെ പൂട്ടുകളും തകർത്തിട്ടുണ്ട്. തൃത്താല എസ്ഐ അനീഷ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

സമാന രീതിയിൽ മാസങ്ങൾക്ക് മുൻപ് ആനക്കരയിലും മോഷണം നടന്നിരുന്നു. അന്നു മൂന്ന് ലക്ഷം രൂപയും 25 പവൻ ആഭരണവും നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ മോഷണം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama