go

പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

palakkad-money-and-gold-stollen
കവർച്ച നടന്ന തച്ചനാട്ടുകര അണ്ണാൻതെ‍ാടി കണ്ടംതെ‍ാടി നൗഷാദിന്റെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
SHARE

തച്ചനാട്ടുകര∙നാട്ടുകൽ അണ്ണാൻതൊടിയിൽ പൂട്ടിയിട്ട വീടു കുത്തിത്തുറന്നു പണവും സ്വർണവും കവർന്നു. കണ്ടംതൊടി നൗഷാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്.  വീട്ടിനകത്തെ അലമാരകൾ കുത്തിത്തുറന്ന് 15 പവൻ സ്വർണവും ഇരുപതിനായിരം രൂപയും കവർന്നു. നൗഷാദിനെ ഉമ്മയും ഭാര്യയും കരിങ്കല്ലത്താണിയിലെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. രാത്രി മുൻഭാഗത്തെ വാതിൽ പൊളിയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ട നിലയിലാണ്.

അടുക്കള ഭാഗത്തെ വാതിൽ കുത്തിത്തുറന്നാണു മോഷ്ടാവ് വീട്ടിനുള്ളിൽ പ്രവേശിച്ചിട്ടുള്ളത്. രാവിലെ പത്രം എടുക്കാൻ ചെന്ന അയൽക്കാരനാണ് മോഷണം നടന്നതായി അറിഞ്ഞത്. നാട്ടുകൽ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നാട്ടുകൽ എസ്ഐ ശിവശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ഷൊർണൂർ ഡോഗ് സ്ക്വാഡ്, പാലക്കാട്ടു നിന്നു വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama