go

നന്നാക്കാൻ ജീവനക്കാരില്ല; കേടായാൽ കോൾ മൊബൈലിലേക്ക് !

landphone
SHARE

പാലക്കാട് ∙ തകരാറിലായ ലാൻഡ് ഫോൺ നന്നാക്കാൻ ജീവനക്കാരില്ലാത്തതിനാൽ ബിഎസ്എൻഎല്ലിന്റെ അനൗദ്യോഗിക ‘കോൾ ഫോർവേഡ്’ സംവിധാനം! കേടായ ലാൻഡ് ഫോണിലേക്കു വരുന്ന കോളുകൾ ഉപയോക്താവിന്റെയോ കുടുംബാംഗങ്ങളുടെയോ മൊബൈൽ ഫോണിലേക്ക് ഫോർവേഡാക്കുകയാണു ചെയ്യുന്നത്. ബ്രോഡ് ബാൻഡ് ഉപയോഗിക്കുന്നവർക്ക് ആ ഡേറ്റ മൊബൈൽ ഫോണിലെ ഉചിതമായ പ്ലാൻ ആക്കി മാറ്റിനൽകാമെന്നും വാഗ്ദാനമുണ്ട്.

കരാർ ജീവനക്കാരുടെ സമരം മൂലമാണ് ലാൻഡ് ഫോൺ നന്നാക്കാൻ ആളില്ലാതായത്. പരാതികൾ പ്രവഹിച്ചു തുടങ്ങിയതോടെയാണു പ്രശ്നം പരിഹരിക്കാൻ ബിഎസ്എൻഎൽ പുതിയ മാർഗം തേടിയത്. ലാൻഡ് ഫോൺ തകരാറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 5,153 പരാതികളാണു ലഭിച്ചത്. ഇതിൽ അറുനൂറിലേറെ പേർ കണക്‌ഷൻ ഒഴിവാക്കാൻ അപേക്ഷ നൽകി.

രണ്ടായിരത്തോളം പേർ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്ത കോൾ ഫോർവേഡ് സംവിധാനം നിരസിച്ചു. ബാക്കിയുള്ളവർക്കാണ് താൽക്കാലിക പരിഹാരം ഏർപ്പെടുത്തിയത്. ഇതിന് പ്രത്യേക അപേക്ഷ എഴുതിവാങ്ങുന്നുണ്ട്. ബിഎസ്എൻഎൽ അല്ലാത്ത മറ്റു സേവനദാതാക്കളുടെ കണ‌ക്‌ഷനിലേക്കും ഫോർവേഡ് ചെയ്യും.സ്ഥാപനങ്ങളിലെ നമ്പറുകൾ ഉടമകളുടെ മൊബൈൽ ഫോണിലേക്കും ഫോർവേഡ് ചെയ്തു നൽകും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama