go

കുതിരാൻ ഒഴിവാക്കുന്നു; കുരുക്ക് മുറുകിയതോടെ പുതുവഴി തേടി യാത്രക്കാർ...

   ഷൊർണൂരിൽ നിന്നു കൊച്ചിപ്പാലത്തിലേക്കു പ്രവേശിക്കുന്ന റോഡ്
ഷൊർണൂരിൽ നിന്നു കൊച്ചിപ്പാലത്തിലേക്കു പ്രവേശിക്കുന്ന റോഡ്
SHARE

ഷൊർണൂർ∙ കുതിരാനിൽ കുരുക്ക് മുറുകിയതോടെ പാലക്കാട്ട് –തൃശൂർ വാഹന യാത്രയ്ക്ക് പുതുവഴി തേടി യാത്രക്കാർ. പാലക്കാട്–കുളപ്പുള്ളി പാതയിൽ നിന്നു ഷൊർണൂർ–പെരിന്തൽമണ്ണ പാതയിലേക്കു പ്രവേശിച്ച് ചെറുതുരുത്തി ചുങ്കത്ത് നിന്നു തൃശൂർ സംസ്ഥാന പാതയിലേക്ക് കടന്നാണു യാത്ര. നാലുവരിപ്പാതയാക്കാൻ ഒരു പതിറ്റാണ്ടു മുൻപ് ദേശീയ ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചത് ഈ വഴിയായിരുന്നു.

കുതിരാൻ വഴിയുള്ള യാത്ര മണിക്കൂറുകൾ കവരുന്നതു പതിവായതോടെ കഴിഞ്ഞ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്നതു ഷൊർണൂർ വഴിയാണ്.ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടതടവില്ലാതെ കടന്നു പോകുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്കും പതിവായി.ഷൊർണൂരിൽ നിന്നു തൃശൂർ ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിലേക്കു പ്രവേശിക്കുന്നതിനു തൊട്ടു മുൻപ് കൊച്ചിപ്പാലത്തിനു സമീപമായി റോഡ് പൈപ്പ് പൊട്ടി തകർന്ന നിലയിലാണ്. പൈപ്പ് പൊട്ടുന്നതു പതിവായതോടെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മായന്നൂർ പാലം വഴി പോകാം

പാലക്കാട്ടു നിന്നു ഷൊർണൂരിൽ പ്രവേശിക്കേണ്ടാത്ത വാഹനങ്ങൾക്കു തിരഞ്ഞെടുക്കാവുന്ന ബദൽ മാർഗമാണു മായന്നൂർ പാലം. കായാംപൂവം വഴി വാഴക്കോട്ട് എത്തി വീണ്ടും ഷൊർണൂർ–തൃശൂർ പാതയിലേക്കു കടന്നു യാത്ര തുടരാം.  വാഹനങ്ങൾ ഇതു വഴി തിരിച്ചു വിട്ടാൽ ഷൊർണൂർ വഴിയുള്ള തിരക്കും കുറയും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama