go

വിദേശ രാജ്യങ്ങളിൽ 'അറിയാതെ ഷോപ്പിങ്'; 28 സന്ദേശങ്ങള്‍, 14 മിനിറ്റിനുള്ളിൽ നഷ്ടമായത് 61175 രൂപ...

cyber-crime
SHARE

ചിറ്റൂർ ∙ ഒരു വിദേശ രാജ്യം പോലും സന്ദർശിച്ചിട്ടില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിൽനിന്ന് വിദേശ രാജ്യങ്ങളിൽ ഷോപ്പിങ് നടത്തിയെന്ന പേരിൽ പണം നഷ്ടമായതായി പരാതി. നല്ലേപ്പിള്ളി അത്തിക്കോട് വീരംപൊറ്റ സ്വദേശി സി. ജോർജ്കുട്ടിയുടെ അക്കൗണ്ടിൽനിന്നാണ് കഴിഞ്ഞ അഞ്ചിന് അർധ രാത്രി പണം നഷ്ടമായത്. 28 സന്ദേശങ്ങളാണു വന്നത്. 14 മിനിറ്റിനുള്ളിൽ നഷ്ടമായത് 61175 രൂപ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച എല്ലാ രേഖകളും എടിഎം കാർഡും പക്കലുണ്ടായിരുന്നു.

കുറച്ചു സമയത്തിനുള്ളിൽ കുറച്ചു തുക അക്കൗണ്ടിലേക്കു വന്നു. പരിശോധനയിൽ യൂറോയിലും യുഎസ് ഡോളറിലും ഷോപ്പിങ് നടത്തിയ തുകയാണ് അക്കൗണ്ടിലേക്കു തിരിച്ചു വന്നതെന്നും രൂപയിൽ ഷോപ്പിങ് നടത്തിയ തുകയായ 58120 രൂപ നഷ്ടമായെന്നും കണ്ടെത്തി. അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഓൺലൈൻ മുഖേന ഷോപ്പിങ് നടന്നിട്ടുണ്ടെന്നാണു സന്ദേശങ്ങളെന്നു ജോർജ്കുട്ടി പറഞ്ഞു. അടുത്ത ദിവസം ബാങ്കിന്റെ ബ്രാഞ്ചുമായി ബന്ധപ്പെട്ടു.

തട്ടിപ്പ് എങ്ങനെയെന്ന് ബാങ്ക് അധികൃതർക്കും വ്യക്തമായില്ല. ജോർജ്കുട്ടിയുടെ 5 വർഷത്തെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോൾ അംഗീകൃത സ്ഥാപനങ്ങൾ മുഖേന എടിഎം കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നു വ്യക്തമായി. തുടർന്ന് ബാങ്ക‌ിന്റെ അന്വേഷണ വിഭാഗം ഇക്കാര്യം അന്വേഷിക്കുമെന്നും ജോർജ്കുട്ടിക്കു നഷ്ടമായ തുക 10 ദിവസത്തിനുള്ളിൽ അക്കൗണ്ടിലെത്തുമെന്നും ബാങ്ക് ജീവനക്കാർ ഉറപ്പു നൽകി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama