go

വീട്ടമ്മയുടെ പരാതി: കോടതി ഇടപെട്ടു, അസിസ്റ്റന്റ് കമ്മിഷണർക്കെതിരെ കേസ്

Representational image
SHARE

പാലക്കാട് ∙ വീട്ടിൽ അതിക്രമിച്ചുകയറി കയറിപ്പിടിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ കേ‍ാടതി ഉത്തരവനുസരിച്ച് പെ‍ാലീസ് അസിസ്റ്റന്റ് കമ്മിഷണർക്കെതിരെ കേസെടുത്തു. പാലക്കാട് ജില്ലയിലെ യുവതിയുടെ പരാതിയിൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കേ‍ാടതി ഉത്തരവനുസരിച്ച് മട്ടാഞ്ചേരി അസിസ്റ്റന്റ്  പെ‍ാലീസ് കമ്മിഷണർ പി.എസ്.സുരേഷിനെതിരെയാണ് തൃത്താല പെ‍ാലീസ് കേസ് റജിസ്റ്റർ ചെയ്തത്. 

രണ്ടുവർഷം മുൻപുണ്ടായ സംഭവത്തിൽ പല തലങ്ങളിലും നൽകിയ പരാതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ആരേ‍ാപിച്ചാണ് യുവതി    കേ‍ാടതിയെ സമീപിച്ചത്. പരാതിയിൽ പറയുന്നത്: പാലക്കാട് ജില്ലയിലെ ഒരു സ്റ്റേഷനിൽ സിഐ ആയിരിക്കേ തന്റെ ഭർത്താവിനെ‍ാപ്പം വീട്ടിൽ വന്നിരുന്നു. ഭർത്താവ് സ്ഥലത്തില്ലാത്തപ്പേ‍ാൾ വന്നുതുടങ്ങിയതിനോട് എതിർപ്പു പ്രകടിപ്പിച്ചു. ഒരുദിവസം പെ‍ാലീസ് ജീപ്പിൽ വീട്ടിലെത്തി അടുക്കളയിലായിരുന്ന തന്നെ കയറിപ്പിടിച്ചു.

കുതറിയേ‍ാടിയപ്പേ‍ാൾ ഭീഷണിപ്പെടുത്തി. പിന്നീട് പിന്തുടർന്ന് നിരന്തരം അശ്ലീലം പറഞ്ഞു. പ്രശ്നങ്ങൾ ഒഴിവാക്കാനായി ഭർത്താവിനേ‍ാട് സംഭവത്തെക്കുറിച്ചു ആദ്യം പറഞ്ഞില്ല. മകളുടെ പിറന്നാൾദിവസം വീണ്ടും വീട്ടിലെത്തിയപ്പേ‍ാൾ സംഭവം ഭർത്താവിനേ‍ാട് പറഞ്ഞതേ‍ാടെ വഴക്കുണ്ടായി. പെ‍ാലീസ് കംപ്ലയ്ന്റ് അതേ‍ാറിറ്റിയിൽ പരാതി നൽകിയെങ്കിലും ആരോപണവിധേയന്റെ മറുപടിയിൽ പരാതി തീർപ്പാക്കി. തൃത്താല പെ‍ാലീസിൽ നൽകിയ പരാതിയിൽ ഡിവൈഎസ്പി അന്വേഷണം നടത്തിയെങ്കിലും ആരേ‍ാപണത്തിൽ കഴമ്പില്ലെന്നു പറഞ്ഞ് നടപടി അവസാനിപ്പിച്ചു.

ആരേ‍ാപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ‌യുവതിയുടെ ഹർജിയിൽ ഹൈക്കേ‍ാടതി നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് സ്വകാര്യ അന്യായത്തിന്മേലുള്ള കേ‍ാടതി ഉത്തരവനുസരിച്ചാണ് മാനഹാനി വരുത്തൽ, അസഭ്യം പറയൽ, വീട്ടിനുള്ളിൽ അതിക്രമിച്ചു കടക്കൽ, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നിവയ്ക്കെതിരെ കേസെടുത്തത്. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama