go
25 August 2019

പൊമ്പ്ര:ചിരിയകണ്ടത്തിൽ രാമകൃഷ്ണന്റെ മകൻ പ്രകാശ് (37) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: നന്ദന, നിതിൻ, നവിൻ.

നെല്ലായ:പട്ടിശ്ശേരി പരേതനായ ദാമോദരന്റെ ഭാര്യ വള്ളിക്കുട്ടി (ദേവകി–80) നിര്യാതയായി. മക്കൾ: ആശാലത, സുരേന്ദ്രൻ, ജയരാജൻ, അംബിക, പ്രേമാനന്ദൻ. മരുമക്കൾ: വിജയൻ, ഗീത, ഷീജ, ഉണ്ണിക്കൃഷ്ണൻ, സുജിത.

കരിപ്പോട്:ആന്തൂർ വീട്ടിൽ ഇന്ദിര അമ്മ (75) പാലക്കാട് അബൂബക്കർ റോഡ് രാജധാനിയിൽ നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയഗോപി, ജയലക്ഷ്മി, ജയപ്രഭ.

ചെർപ്പുളശ്ശേരി:പൊട്ടച്ചിറ പൂളക്കാപ്പറമ്പിൽ ചാമി (64) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിത, അജിത്. മരുമക്കൾ: രാമസ്വാമി, ജേഷ്മ.

കല്ലേപ്പുള്ളി:സിആർഡി മേനോൻ കോളനി ദുർഗയിൽ അരവിന്ദാക്ഷൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്നു 10ന് ഐവർമഠത്തിൽ. ഭാര്യ: രാജേശ്വരി. മക്കൾ: ബിന്ദു (ബുക്ക് മാർക്ക്), രാധിക (ബെംഗളൂരു). മരുമക്കൾ: ദിവാകരൻ (ഐടിഐ റിട്ട.ഉദ്യോഗസ്ഥൻ), വിജയകുമാർ (ശ്രീറാം ഗ്രൂപ്പ്, ബെംഗളൂരു).

വാണിയംകുളം:തൃക്കങ്ങോട് കളത്തൊടിയിൽ കണ്ണൻ (61) നിര്യാതനായി. സംസ്കാരം ഇന്നു 11നു പാമ്പാടി ശ്മശാനത്തിൽ. മക്കൾ: കൃഷ്ണവേണി, കൃഷ്ണകുമാർ. മരുമകൻ: സുരാജ്.

മലമ്പുഴ:ചൈതന്യ നഗർ പ്രണവത്തിൽ ആർ.സത്യവേൽ (60) നിര്യാതനായി. സംസ്കാരം ഇന്നു 4ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: ശ്രീലേഖ. മക്കൾ: നവനീത്, പ്രത്യൂഷ്.

പാലക്കാട്:എലന്തിയൻകോട് റിട്ട.മുനിസിപ്പൽ ജീവനക്കാരൻ വേലായുധൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജയകൃഷ്ണൻ, സിന്ധു, ബിന്ദു. മരുമക്കൾ: സതീഷ്, വിജയൻ, സുരജ.

ചെർപ്പുളശ്ശേരി:ആലിയകുളം വലിയപറമ്പിൽ ശങ്കരൻ (84) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: മോഹനൻ, പത്മാവതി. മരുമക്കൾ: സുലജ, പരേതനായ വേലായുധൻ.

കോട്ടായി:കരിയാങ്കോട് മേക്കോണം വീട്ടിൽ രാമൻകുട്ടി (68) നിര്യാതനായി. ഭാര്യ: വള്ളിക്കുട്ടി (അങ്കണവാടി വർക്കർ). മക്കൾ: രവീഷ്, രജീഷ്, റിമിഷ. മരുമകൾ: സജിത.

കുനിശ്ശേരി:ചെങ്കാരം വടക്കേതറ പരേതനായ കണ്ടന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: കുഞ്ചുദേവി, രാധ, ചന്ദ്രിക, അയ്യപ്പൻ, പരേതനായ കണ്ണൻ. മരുമക്കൾ: ഇന്ദിര, കമലം.

വലിയപാടം:വിശ്വനിവാസിൽ പരേതരായ വിശ്വനാഥൻ നായരുടെയും ജയലക്ഷ്മിയമ്മയുടെയും മകൻ സുനിൽ (45) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന് മാട്ടുമന്ത പൊതുശ്മശാനത്തിൽ.

ചിറ്റൂർ:ടൗണിൽ മണിയോശൈ വീട്ടിൽ സി.കെ.മണി (84) നിര്യാതനായി. സംസ്കാരം ഇന്ന് 9ന് പുഴപ്പാലം ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: കമലം. മക്കൾ: മരതകവല്ലി, മാണിക്യവല്ലി, കർപ്പകവല്ലി, രത്നവല്ലി. മരുമക്കൾ: നാരായണസ്വാമി, ധനപാലൻ, ആറുമുഖൻ, ബാലസുബ്രഹ്മണ്യൻ.

കുമരനല്ലൂർ:അമേറ്റിക്കര തോട്ടുപാടത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി (98) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ശിവാനന്ദൻ, പരമേശ്വരൻ, ശങ്കരനാരായണൻ, വിലാസിനി, ശോഭന, വിജയ. മരുമക്കൾ: ശാന്ത, പുഷ്പവല്ലി, വത്സല, നളിനി, രാഘവൻ, അപ്പു, ജനാർദനൻ.

ഷൊർണൂർ:ബാങ്ക് ഓഫ് അമേരിക്ക അസി.വൈസ് പ്രസിഡന്റ്, റിലയൻസ് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷൊർണൂർ ചുഡുവാലത്തൂർ കുളഞ്ചേരി സോമകുമാരൻ (78) മുംബൈയിൽ നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: സന്തോഷ്, ജിതീഷ്. മരുമക്കൾ: ഷൈന, ധ്രുവ്.

പാലക്കാട്:ചക്കാന്തറ ഗാന്ധിനഗർ സുശാന്ത ഭവനത്തിൽ മണികണ്ഠന്റെ ഭാര്യ ശശികല (47) നിര്യാതയായി. സംസ്കാരം ഇന്നു 12ന് ജയിനിമേട് ശ്മശാനത്തിൽ. മക്കൾ: സുരേഷ് കുമാർ, സന്തോഷ് കുമാർ, ധനലക്ഷ്മി. മരുമകൻ: സജീഷ്.

കൊടുവായൂർ:കണ്ണങ്കോട് മാരാത്ത്പറമ്പിൽ പരേതനായ പഴണിമലയുടെ ഭാര്യ മാധവി (76) നിര്യാതയായി. സംസ്കാരം ഇന്ന് 7.30ന് തൂറ്റിപ്പാടം ശ്മശാനത്തിൽ. മക്കൾ: രാജൻ, ദേവദാസ്, സേതു, ദേവി, സുമതി, സുധ. മരുമക്കൾ: കലാധരൻ, സുരേഷ്, കനകം, അരുണ, പരേതനായ മാണിക്യൻ.

പുതുനഗരം:മാങ്ങോട് ലക്ഷം വീട്ടിൽ കെ.എം.അബ്ദുൽകാദർ (76) നിര്യാതനായി. ഭാര്യ: ഫാത്തിമബീബി. മക്കൾ: സലിം, റാബിയ, അബ്ദുൽ ഹക്കിം, അഷറഫ്, റഹ്മത്ത്, സംസുദീൻ, ബാനു, സദാംഹുസൈൻ. മരുമക്കൾ: ലൈല, കിതർമുഹമ്മദ്, ബുഷറ, റെജിന, റിയാസ്, സഫൂറ, മുഹമ്മദ് മൊയ്തീൻ, മസിത.

വണ്ടിത്താവളം:പ്ലാച്ചിമട സമര പ്രവർത്തക ഏലക്കാട് മയിലമ്മ (57) നിര്യാതയായി. പ്ലാച്ചിമട സമര സമിതി വൈസ് പ്രസിഡന്റും ആദിവാസി സംരക്ഷണ സംഘം വൈസ് പ്രസിഡന്റുമായിരുന്നു. പ്ലാച്ചിമട സമരത്തിലെ ആദ്യകാലം മുതലുള്ള സമര നായികമാരിൽ ഒരാളും ജലാധികാര യാത്രയിലും ഭൂസമരങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു. മാരാത്താളുടെ മകളാണ്.

കാവിൽപ്പാട്:മന്നത്തുവീട്ടിൽ മാധവി (88) നിര്യാതയായി. മകൾ: പാഞ്ചാലി. മരുമകൻ: വി.കുട്ടൻ (കെഎസ്ഇബി റിട്ട.ഉദ്യോഗസ്ഥൻ).

പുതുശ്ശേരി:കളരിപറമ്പ് ഭഗവാൻ (പി.കെ.ചന്ദ്രൻ–72) നിര്യാതനായി. ഭാര്യ: മനോമണി. മക്കൾ: റിജീഷ്, ബീന, റീന. മരുമക്കൾ: കണ്ണൻ, ഷൺമുഖൻ.

കുത്തനൂർ:കണിയംകോട് കെ.വാസു (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശാന്തകുമാരി, സത്യഭാമ, വിശ്വനാഥൻ, ബാലകൃഷ്ണൻ. മരുമകൾ: ഗിരിജ. സഞ്ചയനം 31 ശനി.

കുഴൽമന്ദം:ഏറമംഗലം കോക്കാട് കവറ തറയിൽ പരേതനായ മായന്റെ മകൻ വേലായുധൻ (57) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: വാസു, വിനിത, പ്രതീഷ്, സുധീഷ്, ഗിരീഷ്, സജിത. മരുമക്കൾ: ദേവിക, ഉഷ, കുമാരൻ.

കല്ലേക്കാട്:തരുവക്കോട് വീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: രാജമ്മ, ദ്രൗപതി, രാധാകൃഷ്ണൻ, ശശികല, രാമൻ, ലക്ഷ്മണൻ, ധനലക്ഷ്മി, രവിചന്ദ്രൻ. മരുമക്കൾ: തമ്പി, നാരായണസ്വാമി, മണികണ്ഠൻ, ഷീല, ലത, ബിന്ദു, സൗമ്യ, പരേതനായ ചാമുണ്ണി.

വെമ്പല്ലൂർ::ഒകരക്കോട് വീട്ടിൽ പരേതനായ മുരുകന്റെയും കുഞ്ചിയുടെയും മകൻ ഗോപാലകൃഷ്ണൻ (44) നിര്യാതനായി. സംസ്കാരം ഇന്ന് 9ന് തെക്കുംപുറം പൊതുശ്മശാനത്തിൽ. ഭാര്യ: രാജി.

കഞ്ചിക്കോട്:നായർതറ കലാലിംഗം (74) നിര്യാതനായി. സംസ്കാരം ഇന്നു 12നു കഞ്ചിക്കോട് ശാന്തിമോക്ഷം ശ്മശാനത്തിൽ. ഭാര്യ: ധനലക്ഷ്മി. മകൻ: ഹരിഹരൻ. മരുമകൾ: പ്രിയ.

എലപ്പുള്ളി:കുപ്പിയോട് പാറയ്ക്കൽ വീട്ടിൽ സി.കെ.കൃഷ്ണൻ (72) നിര്യാതനായി. സംസ്കാരം ഇന്നു 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: മീര, സതീഷ്. മരുമക്കൾ: മോഹൻദാസ്, സീന.

ഊട്ടി:കാന്തൽ പികെആർ ബേക്കറി ഉടമ ആർ.മാധവൻ (55) നിര്യാതനായി. പാലക്കാട് പുത്തനൂർ സ്വദേശിയാണ്. ഭാര്യ: സുമിത്ര. മകൾ: സുജാത.

കയറാടി:കോളനിയിൽ മാണിക്യൻ (83) നിര്യാതനായി. മക്കൾ: ഓമന, സുമതി. മരുമക്കൾ: ലക്ഷ്മണൻ, മണികണ്ഠൻ.

ചുനങ്ങാട്:മലപ്പുറം സിത്തടി ഹൗസിൽ എസ്.കെ.ബാവ (54) നെല്ലിക്കുറുശിയിൽ നിര്യാതനായി. കബറടക്കം ഇന്നു 10ന് ചുനങ്ങാട് മലപ്പുറം ജുമാ മസ്ജിദിൽ. ഭാര്യ: സുഹറ. മക്കൾ: ബഷീദ് റഹ്മാൻ, ബഷീദാ ഫർവാന, ബർഷാദ് ഫിർദൗസ്. മരുമക്കൾ: ആബിദ, ജംഷീർ, ബീമാസ്.