വറ്റി വരണ്ട് പെരുന്തേനരുവി; കോടികളുടെ ടൂറിസം പദ്ധതി അവതാളത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെരുന്തേനരുവി. പെരുന്തേനരുവി. ചിത്രം: എം.യു.ശ്രീരാജ്

വെച്ചൂച്ചിറ ∙ പെരുന്തേനരുവി വെള്ളച്ചാട്ടം വറ്റി വരണ്ടു. അരുവിയിലെത്തുന്ന വിനോദസഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു. കോടികൾ ചെലവഴിച്ചു നിർമിക്കുന്ന ടൂറിസം പദ്ധതിയെയും ഇതു പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. ആറ്റിൽ ജലവിതാനം കുറഞ്ഞതു വെച്ചൂച്ചിറ ജലപദ്ധതിയുടെ പ്രവർത്തനത്തിനും തിരിച്ചടി.

തടയണ തടസ്സം 

പെരുന്തേനരുവി ജലവൈദ്യുതിക്കായി പമ്പാനദിയിലെ ഇടത്തിക്കാവിൽ തടയണ നിർമിച്ചതാണ് വെള്ളച്ചാട്ടത്തിലെ സ്വാഭാവിക നീരൊഴുക്കിനെ ബാധിച്ചത്. അരുവിക്ക് 500 മീറ്റർ മുകളിലാണ് തടയണ പണിതിട്ടുള്ളത്. തടയണയിൽ നിന്നു വെള്ളം കനാലിലൂടെ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. അരുവിക്ക് 100 മീറ്റർ താഴെയാണ് വൈദ്യുതി ഉൽപാദനത്തിനു ശേഷം വെള്ളം തുറന്നു വിടുന്നത്. 

പെരുന്തേനരുവി. പെരുന്തേനരുവി. ചിത്രം : എം.യു.ശ്രീരാജ്

നീരൊഴുക്ക്

തടയണയ്ക്കും പവർഹൗസിനും മധ്യേയുള്ള 600 മീറ്റർ ഭാഗത്ത് നീരൊഴുക്ക് തീർത്തും നിലച്ചിരിക്കുന്നു. ഇതുമൂലം അരുവിലേക്ക് ഒഴുകിയെത്താൻ വെള്ളമില്ല. പാറക്കൂട്ടങ്ങൾ മാത്രമാണ് അരുവിയിൽ ശേഷിക്കുന്നത്. 

പെരുന്തേനരുവി. പെരുന്തേനരുവി. ചിത്രം: എം.യു.ശ്രീരാജ്

ജലപദ്ധതി

പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നാണ് വെച്ചൂച്ചിറ ജലപദ്ധതിക്കായി വെള്ളം ശേഖരിക്കുന്നത്. വേനൽക്കാലത്ത് ആറ്റിലെ ജലനിരപ്പ് കുറയുമ്പോൾ പമ്പിങ് മുടങ്ങാറുണ്ട്. വേനൽ കടുക്കും മുൻപേ വെള്ളം വറ്റിയതു മൂലം പമ്പിങ്ങിനാവശ്യമായ വെള്ളം കിട്ടുന്നില്ല. ബദൽ സംവിധാനം ഒരുക്കാനും കഴിയുന്നില്ല. 

പെരുന്തേനരുവി. പെരുന്തേനരുവി. ചിത്രം : എം.യു.ശ്രീരാജ്

ടൂറിസം പദ്ധതി

പെരുന്തേനരുവി കേന്ദ്രീകരിച്ച് 1.25 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കിയിരുന്നു. ഓഡിറ്റോറിയം അടക്കം 3.17 കോടി രൂപയുടെ പദ്ധതി നിർമാണത്തിലാണ്. അവ പൂർത്തിയാകുമ്പോൾ അരുവിയിൽ വെള്ളമില്ലാതെ വന്നാൽ സന്ദർശകർ എത്താതാകും. കോടികൾ ചെലവഴിക്കുന്നതിന്റെ പ്രയോജനം ലഭിക്കില്ല. 

പെരുന്തേനരുവി. പെരുന്തേനരുവി. ചിത്രം: എം.യു.ശ്രീരാജ്

പരിഹാരം 

തടയണയിൽ നിന്ന് അരുവിയിലേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ഇതിനുള്ള പരിഹാരം. കെഎസ്ഇബിയും ടൂറിസം വകുപ്പും ജനപ്രതിനിധികളും ഇടപെട്ടാൽ മാത്രമേ ഇതു സാധ്യമാകൂ. ജനങ്ങളുടെ വെള്ളംകുടി മുട്ടാതിരിക്കാൻ അടിയന്തര നടപടിയാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.