go

സന്നിധാനത്ത് സേനകളുടെ സംയുക്ത മോക്ഡ്രിൽ

trivandrum-mock-drill
ശബരിമല സന്നിധാനത്ത് പൊലീസിന്റെയും കേന്ദ്ര സേനയുടെയും വിഭാഗങ്ങൾ ചേർന്നു നടത്തിയ മോക്ഡ്രിൽ
SHARE

ശബരിമല ∙ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി സന്നിധാനത്തു വിവിധ സേനാവിഭാഗങ്ങളുടെ സംയുക്ത മോക്ഡ്രിൽ സംഘടിപ്പിച്ചു. കേരള പൊലീസ്, കേന്ദ്രസേനകളായ എൻഡിആർഎഫ്, ആർഎഎഫ്, കമാൻഡോസ്, സ്‌പെഷൽ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് എന്നീ വിഭാഗങ്ങളുടെ ഓരോ പ്ലറ്റൂണുകളിൽ നിന്ന് ആകെ 150 സേനാംഗങ്ങളാണ് പങ്കെടുത്തത്.

സന്നിധാനം വാവരുനടയിൽ നിന്നാരംഭിച്ച് പാണ്ടിത്താവളം, ബെയ്‌ലിപാലം, മരക്കൂട്ടം, ശരംകുത്തി, വലിയനടപ്പന്തൽ വഴിയാണ് സേനാംഗങ്ങൾ റൂട്ട്മാർച്ച് നടത്തിയത്. എസ്പിമാരായ കെ. ഇ. ബൈജു, കെ.കെ.അജി, എഎസ്ഒ പ്രതാപൻ, ഡപ്യൂട്ടി കമാൻഡന്റുമാരായ ജി. വിജയൻ, ദിനേശ് എന്നിവർ നേതൃത്വം നൽകി.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama