go

ഇട്ടിയപ്പാറയിലെ ഇടറോഡുകൾ വീതികൂട്ടി വികസിപ്പിക്കണമെന്ന് ആവശ്യം

trivandrum-mamukk-road
വീതി കുറഞ്ഞ മാമുക്ക് അറയ്ക്കമണ്ണിൽപടി – ഭഗവതികുന്ന് അമ്പലംപടി റോഡ്.
SHARE

റാന്നി ∙ ഇട്ടിയപ്പാറയിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ടൗണിലേക്കെത്തുന്ന ഇടറോഡുകൾ വികസിപ്പിക്കണമെന്നാവശ്യം. ഇടറോഡുകൾ വീതി കൂട്ടി പണിയാത്തുതു മൂലം പ്രളയത്തിൽ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളേറെ. മാമുക്ക് – തേക്കാട്ടിൽപടി, അറയ്ക്കമണ്ണിൽപടി – ഭഗവതികുന്ന് അമ്പലംപടി എന്നീ റോഡുകൾ വികസിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. പുനലൂർ – മൂവാറ്റുപുഴ, ഇട്ടിയപ്പാറ – ഐത്തല എന്നീ പിഡബ്ല്യുഡി റോഡുകളെ ബന്ധിപ്പിക്കുന്നവയാണിവ.

മാമുക്ക് – തേക്കാട്ടിൽപടി റോഡിന് 3–4 മീറ്റർ വരെയാണു വീതി. ചെറിയ ടിപ്പർ ലോറികൾക്കു വരെയെ ഇതുവഴി സഞ്ചരിക്കാനാവൂ. അവ ഓടുന്ന സമയത്ത് എതിരെ വാഹനങ്ങളെത്തിയാൽ വലഞ്ഞതു തന്നെ. പുനലൂർ – മൂവാറ്റുപുഴ പാതയിൽ ഇട്ടിയപ്പാറ സെൻട്രൽ ജംക് ഷനും മാമുക്കിനും മധ്യേ ഗതാഗത തടസ്സം നേരിട്ടാൽ തേക്കാട്ടിൽപടി റോഡിലൂടെ മാമുക്കിലെത്താമെന്നതാണു നേട്ടം.

അറയ്ക്കമണ്ണിൽപടി – ഭഗവതികുന്ന് അമ്പലംപടി റോഡ് 8 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനു മുൻപ് ജനകീയ കൂട്ടായ്മ മുന്നിട്ടിറങ്ങിയതാണ്. കല്ലംപറമ്പിൽപടി – ഭഗവതികുന്ന് അമ്പലംപടി വരെ 8 മീറ്റർ വീതിയിൽ വികസിപ്പിച്ചു. ശേഷിക്കുന്ന ഭാഗത്തെ വീതി വർധിപ്പിക്കുന്നതു കോടതി വിലക്കിയതുമൂലം നടന്നില്ല. വിലക്കുള്ള ഭാഗത്ത് 3 മീറ്റർ വീതിയാണുള്ളത്. വലിയ വാഹനങ്ങൾക്ക് ഇതുവഴി പോകാനാകില്ല. ചെറിയ വാഹനങ്ങൾ പോകുമ്പോൾ എതിരെ വാഹനമെത്തിയാൽ ആരുടെയെങ്കിലും വീട്ടുമുറ്റത്തു കയറ്റിയിടേണ്ട സ്ഥിതി.

ഐത്തല, ചെറുകുളഞ്ഞി, ജണ്ടായിക്കൽ, ഒഴുവൻപാറ, കിടങ്ങുമൂഴി, ബംഗ്ലാംകടവ് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇട്ടിയപ്പാറയിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ താലൂക്ക് ആസ്ഥാനത്തേക്കു ബന്ധപ്പെടാനാകുന്ന റോഡാണിത്. ഈ ഭാഗങ്ങളിലുള്ളവർക്ക് ഇട്ടിയപ്പാറ ടൗണിലെ വൺവേ ചുറ്റാതെ മടങ്ങാമെന്നതും നേട്ടമാണ്. 

പ്രളയത്തിൽ ഇടുങ്ങിയ റോഡിലൂടെ കുട്ടവഞ്ചിക്കു പോലും കടന്നു പോകാനായിരുന്നില്ല. ഇതുമൂലം രക്ഷാപ്രവർത്തകർക്കെത്താനായില്ല. അതുൾക്കൊണ്ട് 6 മീറ്ററെങ്കിലും വീതിയിൽ റോഡ് വികസനത്തിനു സമീപവാസികൾ സ്ഥലം വിട്ടുകൊടുക്കുമെന്നാണു പ്രതീക്ഷ.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama