go

പുനലൂർ – മൂവാറ്റുപുഴ പാതയിൽ അപകടഭീഷണിയായി കുഴികൾ

trivandrum-pits
പുനലൂർ – മൂവാറ്റുപുഴ പാതയിൽ പുനരുദ്ധാരണം നടത്തിയപ്പോൾ ചെത്തോങ്കരയിൽ അടയ്ക്കാത്ത കുഴികളിലൊന്ന്.
SHARE

റാന്നി ∙ ശബരിമല തീർഥാടനത്തിന്റെ ഭാഗമായി പുനലൂർ – മൂവാറ്റുപുഴ പാതയിൽ പുനരുദ്ധാരണം നടത്തിയെങ്കിലും ഏതാനും കുഴികൾ അടയ്ക്കാത്തത് ഇരുചക്ര വാഹന യാത്രക്കാർക്കു ഭീഷണി. 

ചെത്തോങ്കര സർവീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിനു മുന്നിലും എസ്‌സി ഇംഗ്ലിഷ് മീഡിയം സ്കൂളിനും വലിയപറമ്പുപടിക്കും മധ്യേയുമാണ് ഏതാനും കുഴികൾ അടയ്ക്കാനുള്ളത്. കിണർ രൂപത്തിലുള്ള കുഴികളാണിവ. അരയടിയോളം താഴ്ചയുണ്ട്. ഇതറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ ചാടുന്നു. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama