go

ചുവന്ന നെല്ലിക്കോഴി ഇനി തിരുവല്ലയുടെ സ്വന്തം

bird
(1) ചുവന്ന നെല്ലിക്കോഴി (2) തിരുവല്ല നഗരസഭയിലെ പക്ഷികളെക്കുറിച്ച് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം മന്ത്രി കെ.രാജു നിർവഹിക്കുന്നു.
SHARE

തിരുവല്ല ∙ നഗരസഭയുടെ സ്വന്തം പക്ഷിയായി ചുവന്ന നെല്ലിക്കോഴി. പാടശേഖരങ്ങളോടു ചേർന്ന കുറ്റിക്കാട്ടിൽ കാണപ്പെടുന്ന ഇവയെ അപൂർവമായി മാത്രമേ പുറത്തു കാണാൻ കഴിയുകയുള്ളു. പക്ഷിനിരീക്ഷകർ നടത്തിയ പഠനത്തിൽ കാട്ടൂക്കരയിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്. തുടർന്നാണ് നഗരസഭയുടെ സ്വന്തം പക്ഷിയായി തിരഞ്ഞെടുത്തത്.

വനം വകുപ്പും കാർഷിക സർവകലാശാലയും ബേഡ് കൗണ്ട് ഇന്ത്യയും ചേർന്ന് ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത തദ്ദേശസ്ഥാപനത്തിലെ പക്ഷികളെ കണ്ടെത്തി അവയുടെ പോസ്റ്റർ തയാറാക്കി പ്രകാശനം ചെയ്തു. ജില്ലയിൽ നിന്നു തിരുവല്ല നഗരസഭയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി കെ.രാജു പ്രകാശനം ചെയ്ത പോസ്റ്റർ നഗരസഭാധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ, പക്ഷി നിരീക്ഷകരായ അനീഷ് ശശിദേവൻ, ഹരി മാവേലിക്കര എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

നഗരസഭയിൽ 108 ഇനം പക്ഷികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 20 ഇനം ദേശാടന പക്ഷികളും വംശനാശഭീഷണി നേരിടുന്ന 4 ഇനം പക്ഷികളുമുണ്ട്. കന്യാസ്ത്രീകൊക്ക്, വർണകൊക്ക്, ചേരക്കോഴി, വെള്ള അരിവാൾക്കൊക്കൻ എന്നിവയാണ് കണ്ടെത്തിയ വംശനാശഭീഷണി നേരിടുന്ന ഇനങ്ങൾ. 24 പക്ഷി നിരീക്ഷകരുടെ 4 വർഷത്തെ പരിശ്രമത്തിന്റെ ഫലമായി കണ്ടെത്തിയ വിവരങ്ങളാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama