go

പമ്പാനദിയിലെ ചാലിൽ ബാലൻ മുങ്ങിമരിച്ചു

pathanamthitta-lokesh
ലോകേഷ് നായിഡു
SHARE

ശബരിമല ∙ തീർഥാടകരുടെ പുണ്യസ്നാനത്തിനു വെള്ളമൊഴുക്കാൻ പമ്പാനദിയിൽ എടുത്ത ചാലിൽ ആന്ധ്രാ സംഘത്തിലെ തീർഥാടക ബാലൻ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശ് വിജയനഗരം നാരായണറാവു മീസലയുടെ മകൻ ലോകേഷ് നായിഡു (10) വാണ് മരിച്ചത്. 

പ്രളയത്തിൽ തകർന്ന പമ്പയിൽ കഴിഞ്ഞ രാത്രിയിലാണ് മുന്നറിയിപ്പില്ലാതെ യന്ത്രസഹായത്തോടെ മണ്ണുനീക്കി ചാലു തീർത്തത്. ഇതിനു നല്ല ആഴമുണ്ട്. അവിടെ പുണ്യസ്നാനത്തിനിറങ്ങിയ തീർഥാടക സംഘത്തിലെ കുട്ടിയാണ് മുങ്ങിമരിച്ചത്. 

മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ ബന്ധുക്കൾ

പമ്പയിൽ പുണ്യസ്നാനം നടത്തവെ മുങ്ങിമരിച്ച തീർഥാടക ബാലൻ ലോകേഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ പണമില്ലാതെ ബന്ധുക്കൾ കഷ്ടപ്പെട്ടു. ഒടുവിൽ അയ്യപ്പസേവാസംഘത്തിന്റെ ഇടപെടലിൽ ജില്ലാ കലക്ടർ 10,000 രൂപ അനുവദിച്ചു.  ആന്ധ്രപ്രദേശിൽ നിന്നെത്തിയ തീർഥാടക സംഘത്തിന്റെ കൈവശം 2000 രൂപ മാത്രമാണുണ്ടായിരുന്നത്. 

ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം  നാട്ടിലേക്കു കൊണ്ടുപോകാൻ പണമില്ലാതെ വിഷമിക്കുന്ന വിവരം അയ്യപ്പ സേവാസംഘം ജില്ലാ കലക്ടർ പി.ബി.നൂഹിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സേവാസംഘത്തിന്റെ വകയായി സഹായം നൽകിയെങ്കിലും അതു തികയാതെ വന്നതോടെയാണ് കലക്ടർ അടിയന്തരസഹായം അനുവദിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ക്രമീകരണവും ചെയ്തു.  അതേസമയം, അടിയന്തരഘട്ടത്തിൽ ദേവസ്വം ബോർഡ് ഒരു സഹായവും നൽകിയില്ലെന്ന് ആക്ഷേപമുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama