go

പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസ്: ഒരാൾ അറസ്റ്റിൽ

pathanamthitta-lijo
ലിജോ അഗസ്റ്റിൻ
SHARE

പെരുമ്പെട്ടി ∙ പ്ലസ് വൺ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയെന്ന കേസിൽ കണ്ണൂർ തളിപ്പറമ്പ് കുരിശുമല വീട്ടിൽ ലിജോ അഗസ്റ്റിൻ അറസ്റ്റിലായി. പൊക്സോ നിയമ പ്രകാരമാണ് അറസ്റ്റ്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷകർത്താവ് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയതും അറസ്റ്റ് ചെയ്തതും.

സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ട്രെയിൻ യാത്ര ചെയ്യുകയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പെരുമ്പെട്ടി സബ് ഇൻസ്പെക്ടർ എം. ആർ. സുരേഷും സംഘവും മംഗലാപുരത്ത് എത്തി ലിജോയെ പിടികൂടുകയായിരുന്നു. പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama