go

ഒട്ടും സുരക്ഷിതമല്ല ഇവിടെ പുണ്യസ്നാനം

pathanamthitta-pamba-danger
പമ്പാ സ്നാനത്തിനിടെ ആന്ധ്രാ സ്വദേശിയായ ബാലൻ മുങ്ങി മരിച്ച ഭാഗത്ത് അപായ സൂചനയായി അടയാളം സ്ഥാപിച്ചപ്പോൾ
SHARE

ശബരിമല∙ പ്രളയത്തിൽ തകർന്ന പമ്പയിൽ തീർഥാടകരുടെ പുണ്യസ്നാനം സുരക്ഷിതത്വമില്ലാതെ. ആന്ധ്രപ്രദേശ് വിഴിയനഗരത്തുനിന്നു ദർശനത്തിനുവന്ന തീർഥാടക സംഘത്തിലെ ലോകേഷ് നായിഡു (10) ഇന്നലെ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങവേയാണ് മുങ്ങിമരിച്ചത്. പ്രളയത്തിൽ ഒഴുകി എത്തിയ മണ്ണടിഞ്ഞു പമ്പാനദിയിൽ കുളിക്കാൻ വെളളം കുറവായിരുന്നു. ഇതിനു പരിഹാരമായി വെള്ളം ഒഴുകുന്നതിനു സൗകര്യം ഒരുക്കാൻ കഴിഞ്ഞ രാത്രിയിൽ യന്ത്രസഹായത്തോടെ നദിയിലെ മണ്ണുനീക്കി.

ത്രിവേണി ചെറിയ പാലത്തിനും ആറാട്ടു കടവിനും മധ്യേയുള്ള ഭാഗത്തെ മണ്ണാണുനീക്കി ചാലുവെട്ടിയത്. നല്ല ആഴത്തിലാണ് കുഴിയെടുത്തത്. ശാസ്താ ഹോട്ടലിന് എതിർവശത്തുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയ തീർഥാടകസംഘം ഈ ചാലിലെ അപകടക്കെണിയിൽ പെടുകയായിരുന്നു.

പ്രളയ ശേഷം പമ്പയിൽ കുളിക്കടവില്ല. മണൽചാക്ക് അടുക്കി താൽക്കാലിക കുളിക്കടവ്‌ ഉണ്ടാക്കിയിരുന്നു. വെളളം കുറഞ്ഞതോടെ അത് ഉപയോഗമില്ലാതായി. മണ്ണുനീക്കിയ ഭാഗത്ത് കുളിക്കാൻ ഇറങ്ങുമ്പോൾ ചെളിയിൽ കാൽതാണുപോകുകയാണ്. ഇങ്ങനെ അപകടത്തിൽപ്പെട്ടാണ് ലോകേഷ് നായിഡുവിന്റെ ജീവൻ പൊലിഞ്ഞത്. അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിൽ അയ്യപ്പന്മാർ കുളിക്കാൻ ഇറങ്ങാതിരിക്കാൻ ആരും മുന്നറിയിപ്പ് നൽകുന്നില്ല.

നേരത്തെ ഇവിടെ പൊലീസ്, അഗ്നിരക്ഷാസേന, മുങ്ങൽവിദഗ്ധർ എന്നിവരെ നിയോഗിക്കാറുണ്ടായിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. പമ്പാനദിയിൽ ത്രിവേണി ചെറിയപാലത്തിനു മുകളിലും താഴെയും അയ്യപ്പന്മാർ പുണ്യസ്നാനത്തിനിറങ്ങാറുണ്ട്. അപകട സാധ്യതയുളള സ്ഥലങ്ങൾ വടംകെട്ടി തടയാറുണ്ട്. അതും ഇത്തവണയുണ്ടായില്ല. പൊലീസും അഗ്നിരക്ഷാ സേനയും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരുജീവൻ പൊലിയാതെ കാക്കാമായിരുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama