go

തിരക്ക് കൂടി; അപ്പം, അരവണ തയാറാക്കൽ പുനരാരംഭിച്ചു

SHARE

ശബരിമല ∙ തീർഥാടകരുടെ തിരക്കു കൂടിയതിനാൽ സന്നിധാനത്ത് അപ്പം, അരവണ തയാറാക്കൽ പുനരാരംഭിച്ചു. ഇക്കുറി തീർഥാടകരുടെ തിരക്കു കുറവായിരുന്നതിനാൽ വഴിപാട് പ്രസാദങ്ങളുടെ വിൽപന കുത്തനെ ഇടിഞ്ഞിരുന്നു. അതിനാൽ 10 ദിവസമായി ഇവ പേരിനേ തയാറാക്കിയിരുന്നുള്ളു. അരവണ തയാറാക്കുന്ന യന്ത്രത്തിൽ ശർക്കര കട്ടിപിടിക്കുമെന്നതിനാൽ പൂർണമായി നിർത്തിയില്ലെന്നു മാത്രം.

ദർശനത്തിനായി തിങ്കളാഴ്ച നല്ല തിരക്കായിരുന്നു. ഇതുപോലെ തിരക്ക് തുടർന്നാൽ 5 ദിവസം കൊണ്ട് കരുതൽ ശേഖരം തീരുമെന്ന കണക്കുകൂട്ടലിലാണ് അപ്പം, അരവണ തയാറാക്കൽ പുനരാരംഭിച്ചത്. ഇന്നലത്തെ കണക്ക് അനുസരിച്ച് 28 ലക്ഷം ടിൻ അരവണയും 3 ലക്ഷം കവർ അപ്പവും കരുതൽ ശേഖരമായി ഉണ്ട്. ഒരു ടിൻ അരവണയ്ക്ക് 80 രൂപയാണ് വില. ഒരു പായ്ക്കറ്റ് അപ്പത്തിന് 35 രൂപയും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama