go

മണിയാർ അണക്കെട്ടിന്റെ ചോർച്ച അടയ്ക്കാനുള്ള ശ്രമം വീണ്ടും പാളി

pathanamthitta-dam-crack
മണിയാർ അണക്കെട്ടിലെ വിള്ളലിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നു.
SHARE

സീതത്തോട് ∙ പമ്പ ജലസേചന പദ്ധതിയുടെ സംഭരണിയായ മണിയാർ അണക്കെട്ടിന്റെ ഗാലറിക്കു സമീപത്തുകൂടി രൂപപ്പെട്ട ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ വീണ്ടും പാളി. കനാൽ വഴി ജലവിതരണം പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം അണക്കെട്ടിൽ വെള്ളം നിറച്ചപ്പോഴാണ് ചോർച്ച അതേപടി തുടരുന്നതു ബോധ്യപ്പെട്ടത്.

ഓഗസ്റ്റ് 15ന് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകൾക്കു കേടു പറ്റുകയും ഗാലറിക്കു സമീപം സംരക്ഷണഭിത്തി തകർന്ന് വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തത്. തകരാർ പരിഹരിക്കുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് അണക്കെട്ട് ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. ചോർച്ചയുള്ള ഭാഗത്തെ ദ്വാരം അടച്ച് നീരൊഴുക്ക് തടയുന്നതിനുള്ള പണികൾ നടന്നിരുന്നു.

തട്ടിക്കൂട്ട് പണിയിൽ അണക്കെട്ട് ബലപ്പെടുത്താമെന്ന പ്രതീക്ഷയാണ് ബന്ധപ്പെട്ടവർക്കെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു. തകരാറിലായ ഷട്ടറുകൾ മാറ്റി അണക്കെട്ട് പൂർണ്ണമായും ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റാണ് ഉന്നത ഉദ്യോഗസ്ഥർ എത്തി എടുത്തത്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെയാണ് പുനരുദ്ധാരണം നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കു ഗുണനിലവാരം ഇല്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നുകഴിഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama