go

കുട്ടിയമ്മയ്ക്ക് ഉറങ്ങാൻ ഉറപ്പുള്ള വീട്

pathanamthitta-kuttiyamma-home
ഡോ.എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ പണിതുനൽകുന്ന 110–ാമത് വീടിന്റെ താക്കോൽ സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനം പട്ടികജാതി വികസന വകുപ്പ് ഓഫിസർ സച്ചിൻദാസ് നിർവഹിക്കുന്നു.
SHARE

പത്തനംതിട്ട ∙ വയോധികയും വിധവയുമായ കുട്ടിയമ്മയെ അടച്ചുറപ്പുള്ള വീടിന്റെ സംരക്ഷണത്തിലേക്കു കൈപിടിച്ചു കയറ്റി ഡോ.എം.എസ്. സുനിൽ. പന്തളം തെക്കേക്കര പൊങ്ങലടി പുതുമംഗലത്ത് കുട്ടിയമ്മയ്ക്കാണു സാമൂഹികപ്രവർത്തകയായ സുനിലിന്റെ സഹായത്താൽ വീട് ലഭിച്ചത്. ആലംബഹീനർക്കായി പണിതുനൽകുന്ന 110–ാമത് വീടാണിത്.

ടാർപാളിൻ ഷീറ്റിന്റെ ഒറ്റമുറി ദുരിതത്തിലാണ് ഇവർ കഴിഞ്ഞു വന്നത്. 4 വർഷം മുമ്പ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വീട് വയ്ക്കാൻ അനുവദിച്ചിരുന്നതിൽ നിന്ന് 1.35 ലക്ഷം രൂപ നൽകിയിരുന്നു. പക്ഷേ അതുകൊണ്ട് അടിത്തറ മാത്രമേ കെട്ടിപ്പൊക്കാൻ അവർക്കായുള്ളൂ. ജീവിതം പിന്നെയും ടാർപാളിൻ ഷീറ്റിൻ കീഴിലായി. എം.എസ്. സുനിൽ നേരത്തെ വീട് നിർമിച്ചു നൽകിയ ഉഷാകുമാരിയാണ് ആരും സഹായിക്കാൻ ഇല്ലാത്ത ഇവരുടെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയത്.

തുടർന്ന് പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് ബാക്കി കിട്ടാനുണ്ടായിരുന്ന തുക ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. അവിടെ നിന്നു ലഭിച്ച തുകയും ബാക്കി സ്വന്തം കൈയിൽ നിന്നും മുടക്കി 2 മുറിയും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങുന്ന വീട് നിർമിച്ച് നൽകുകയായിരുന്നു. വീടിന്റെ താക്കോൽ സമർപ്പണം പട്ടികജാതി വികസന വകുപ്പ് ഓഫിസർ സച്ചിൻദാസ് നിർവഹിച്ചു. ബി. ശ്രീകുമാർ, വിഇഒ സുനിൽ ബാബു, കെ.പി. ജയലാൽ, ജയിംസ് ജേക്കബ്, ഷൈജു അഹമ്മദ്, അഞ്ജു ശിവൻ, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama