go

ആരോഗ്യവകുപ്പ് ഓക്‌സിജൻ പാർലറുകൾ ഇനി എമർജൻസി മെഡിക്കൽ സെന്ററുകൾ

pathanamthitta-cylinder-mock
പാചക വാതക സിലണ്ടറുകളിൽ നിന്ന് തീ പടർന്നാൽ ചെയ്യേണ്ട സുരക്ഷാ രീതികളെക്കുറിച്ച് അഗ്നിശമന സേനാംഗങ്ങൾ നിലയ്ക്കലിലെ ഹോട്ടൽ തൊഴിലാളികൾക്കു പരിശീലനം നൽകുന്നു
SHARE

ശബരിമല∙ ആരോഗ്യവകുപ്പിന്റെ ഓക്‌സിജൻ പാർലറുകൾ ഇനി എമർജൻസി മെഡിക്കൽ സെന്ററുകൾ. പമ്പയിൽ നിന്നു സന്നിധാനത്തേയ്ക്കു മലകയറുമ്പോൾ ശ്വാസതടസം മാറുന്നതിനുവേണ്ടിയുള്ള പ്രാഥമിക ശുശ്രൂഷകൾക്കുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.  ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ പരിശോധിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകും. ഫിസിഷ്യൻ, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും 24 മണിക്കൂറും ഇവിടെ ലഭ്യമാക്കും. 

ഇതരസംസ്ഥാനത്തുനിന്നെത്തുന്ന തീർഥാടകരുൾപ്പടെ നിരവധി ഭക്തരാണ് നിത്യേന ഇവിടെ ചികിൽസ തേടിയെത്തുന്നത്. ഡോ. ജി. സുരേഷ്ബാബുവാണ് ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർ. പമ്പ മുതൽ സന്നിധാനംവരെ 18 ഇഎംസികൾ പ്രവർത്തിക്കുന്നു. ഇവിടെ പരിശീലനം നേടിയ നഴ്‌സുമാരാണ് സേവനസന്നദ്ധരായുള്ളത്. 

അയ്യപ്പസേവാസംഘത്തിലെ സന്നദ്ധഭടരുടെ സഹായവും ഭക്തർക്ക് ലഭിക്കും. നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, സന്നിധാനം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. സന്നിധാനത്തെ ആശുപത്രിയിൽ 11 ഡോക്ടർമാരുൾപ്പടെ 47 ജീവനക്കാരാണ് സേവനത്തിനുള്ളത്. ശബരിമലയിൽ എല്ലായിടത്തും കാർഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama