go

പ്രത്യേക സുരക്ഷയിലും മലകയറി ആയിരങ്ങൾ

SHARE

ശബരിമല ∙ പ്രത്യേക സുരക്ഷയിലും മലകയറി പടികയറി എത്തിയ ആയിരങ്ങൾ അയ്യപ്പദർശനത്തിന്റെ സുകൃതം നുകർന്നു. ബാബറി മസ്ജിദ് ദിനം പ്രമാണിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നിലവിലുള്ള നിയന്ത്രണങ്ങൾക്കും നിരോധനാജ്ഞയ്ക്കും പുറമേ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. ക്ഷേത്രത്തിനു ചുറ്റും കേരള പൊലീസിന്റെയും കേന്ദ്രസേനയുടെയും സായുധ അംഗങ്ങളും കമാൻഡോകളും കാവൽ ഉണ്ടായിരുന്നു.

സോപാനത്തിലെ വിഐപി ദർശനം നിർത്തിവച്ചു. സോപാനത്തിലെ കാണിക്കവഞ്ചിയിൽ പണം അർപ്പിക്കുന്നത് തടഞ്ഞു. പകരം കാണിക്ക ഇടാൻ ചെമ്പ് ക്രമീകരിച്ചിരുന്നു. ഇന്നലെ തീർഥാടകർക്ക് ദർശനത്തിനു വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. തിരുമുറ്റത്തെ നെയ്ത്തോണി അടച്ചിട്ടു. മാളികപ്പുറം മേൽപ്പാലത്തിലെ നെയ്ത്തോണിയിലേ നെയ്ത്തേങ്ങ പൊട്ടിച്ച് ഒഴിക്കാൻ അനുവദിച്ചുള്ളു.

പമ്പയിലും മരക്കൂട്ടത്തും വലിയ നടപ്പന്തലിന്റെ പ്രവേശന കവാടത്തിലും വിശദമായ സുരക്ഷാ പരിശോധനകളോടെയാണ് തീർഥാടകരെ കടത്തിവിട്ടത്. സോപാനത്തിൽ കയറി പ്രത്യേക ദർശനത്തിന് ആർക്കും അനുവാദം ഇല്ലായിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ തിരക്കു കുറവായിരുന്നു. പുലർച്ചെ 3ന് നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാനും ദർശനത്തിനും ക്യൂ ഉണ്ടായിരുന്നു.

2 മണിക്കൂർ കൊണ്ട് മുഴുവൻ പേരും പടി കയറി. കളഭാഭിഷേകത്തോടെയാണ് ഇന്നലെ ഉച്ചപൂജ നടന്നത്. വൈകിട്ട് 3ന് നടതുറന്നപ്പോഴും പതിനെട്ടാംപടി കയറാനും ദർശനത്തിനും ക്യൂ ഉണ്ടായിരുന്നു. വൈകിട്ട് ദീപാരാധന ആകാറായപ്പോഴേക്കും തിരക്കു തീരെയില്ലായതായി. രാത്രിയിലും പടികയറി എത്തിയവർ കുറവായിരുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama