go

തീർഥാടനം തുടങ്ങി 20 നാൾ; തീർഥാടന പാത തകർന്നുതന്നെ

pathanamthitta-road-damaged
ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ ഉപരിതലം പൊളിഞ്ഞു കിടക്കുന്നു.
SHARE

റാന്നി ∙ തീർഥാടനം തുടങ്ങി 20 ദിവസങ്ങൾ പിന്നിട്ടിട്ടും ശബരിമല പാത പുനരുദ്ധരിച്ചിട്ടില്ല. ചെത്തോങ്കര– അത്തിക്കയം പാതയാണു തകർന്നു കിടക്കുന്നത്. തീർഥാടനത്തിനു മുൻപു ശബരിമല പാതകളെല്ലാം പുനരുദ്ധരിച്ചിരുന്നു. എന്നാൽ, ചെത്തോങ്കര– അത്തിക്കയം പാതയുടെ അറ്റകുറ്റപ്പണിക്കു ഫണ്ട് അനുവദിച്ചിരുന്നില്ല. രാജ്യാന്തര നിലവാരത്തിൽ റോഡ് വികസിപ്പിക്കുന്നതു മുൻനിർത്തിയാണ് തുക അനുവദിക്കാതിരുന്നത്. റോഡ് പണിക്കു കരാർ ക്ഷണിച്ചിരുന്നെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല.

പിന്നീട് വീണ്ടും കരാർ ക്ഷണിച്ചു. അതിൽ തീരുമാനമായിട്ടില്ല. കരാറുകാരന്റെ ചെലവിൽ പുനരുദ്ധാരണം നടത്താനുള്ള നീക്കമാണ് ഇതിലൂടെ പൊളിഞ്ഞത്. ടാറിങ് പൊളിഞ്ഞ് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. എസ്‌സിപട‌ി, അഞ്ചുകുഴി, കരികുളം, തേക്കടി കവല, കക്കുടുമൺ, കണ്ണംപള്ളി എന്നിവിടങ്ങളെല്ലാം തകർന്നു കിടക്കുകയാണ്. തീർഥാടക വാഹനങ്ങൾ യാത്ര നടത്താൻ പറ്റാത്ത സ്ഥിതിയാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama