go

കനാൽ കനിയുന്നില്ല, കാടുമൂടിക്കിടക്കുന്നു

Pathanamthitta News
കൊടുമൺ കിഴക്ക് മണിമലമുക്ക് ഭാഗത്തു കൂടി പോകുന്ന കനാൽ കാടുകയറിയ നിലയിൽ.
SHARE

കൊടുമൺ ∙ കനാലുകൾ വൃത്തിയാക്കി ജല വിതരണം സുഗമമാക്കാൻ നടപടിയില്ല. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. എന്നാൽ ജലവിതരണം കാര്യക്ഷമമാക്കാനുള്ള നടപടികൾ ഒന്നും ഉണ്ടായില്ല. 

കൊടുമൺ കിഴക്ക് മണിമല മുക്ക് പ്രദേശത്തെ മിക്ക വീടുകളിലെയും കിണറുകൾ വറ്റി തുടങ്ങി. കനാൽ വെള്ളത്തെ ആശ്രയിക്കുന്നവർക്ക് ഇത്തവണ വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന സ്ഥിതിയാണ്.

അങ്ങാടിക്കൽ, ഐക്കാട്, ചക്കാലമുക്ക്, ഒറ്റത്തേക്ക്, അങ്ങാടിക്കൽ വടക്ക്, കൊടുമൺചിറ എന്നിവിടങ്ങളിലൂടെ പോകുന്ന കനാലുകൾ കാടുകയറി കിടക്കുകയാണ്. കാട്ടുപന്നികൾക്ക് വിശ്രമിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ് കനാലുകൾ. 

ഉപകനാലുകളും ശോച്യാവസ്ഥയിലാണ്. മിക്കയിടങ്ങളിലും അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. കനാലുകളിലൂടെ വെള്ളം എത്തിയാൽ കിണറുകൾ പോലുള്ള ജല സ്രോതസ്സിൽ ജലം എത്തുന്നതും പൊതുജനങ്ങൾക്ക് ആശ്വാസകരമാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama