go

തിരുവാഭരണ മടക്കയാത്രയും ആഘോഷമാക്കും

SHARE

പന്തളം ∙ മകരസംക്രമദിനത്തിൽ അയ്യപ്പനു ചാർത്തിയതിനു ശേഷം തിരുവാഭരണങ്ങളുമായുള്ള മടക്കയാത്രയും ആഘോഷമാക്കി മാറ്റാൻ പന്തളത്തു ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

മടക്കയാത്രയെ 23ന് പെരുനാട്ടിൽ നിന്നു പുലർച്ചെ ഭക്തരുടെ അകമ്പടിയോടെയാകും  ആറന്മുളയിലേക്കു സ്വീകരിക്കുക. ആറന്മുളയിൽ എത്തി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മങ്ങാട്ട് കൊട്ടാരത്തിലെ അറവാതിൽക്കൽ തിരുവാഭരണം ഇറക്കി വയ്ക്കും. വൈകിട്ട് 5ന് പേടകം തുറന്നു ദർശനം ഒരുക്കും.

പിറ്റേന്നു പുലർച്ചെ ആറന്മുളയിൽ നിന്നു ആയിരക്കണക്ക്ിനു ഭക്തരുടെ സാന്നിധ്യത്തിലാകും ഘോഷയാത്ര പന്തളത്തേക്കു പുറപ്പെടുക. 8 മണിക്കു പന്തളത്തെന്നു രാജപ്രതിനിധിക്കും തിരുവാഭരണ പേടകങ്ങൾക്കും വൻസ്വീകരണമാകുംനൽകുക. വരും വർഷങ്ങളിൽ മടക്കയാത്രയ്ക്കു കൂടുതൽ ഭക്ജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും യോഗം തീരുമാനിച്ചു.

കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി. എൻ. നാരായണവർമ, രാജപ്രതിനിധി മൂലംനാൾ രാഘവ വർമ, ദേവസ്വം അസി. കമ്മിഷണർ എ.സി. ശ്രീകുമാരി, വലിയകോയിക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ. മനോജ് കുമാർ, വാർഡ് അംഗം കെ. ആർ. രവി, ഡിവൈഎസ്പി കെ. സന്തോഷ് കുമാർ, തിരുവാഭരണ സ്പെഷൽ ഓഫിസർ എസ്. അജിത്കുമാർ, തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള, അയ്യപ്പസേവാ സംഘം പ്രസിഡന്റ് പി. നരേന്ദ്രൻനായർ, തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് കെ. ഹരിദാസ്, കൺവീനർ ജി. രജീഷ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാൽ എന്നിവർ പ്രസംഗിച്ചു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama