go

തിരുവാഭരണ ഘോഷയാത്രയ്ക്ക് അതീവ ജാഗ്രതയും സുരക്ഷയും: ദേവസ്വം ബോർഡ് പ്രസിഡന്റ്

SHARE

പന്തളം ∙ തിരുവാഭരണ ഘോഷയാത്രയ്ക്കു സർക്കാരിന്റെയും പൊലീസിന്റെയും അതീവ ജാഗ്രതയും സുരക്ഷയും ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ഘോഷയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ കൊട്ടാരം നിർവാഹകസംഘം ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

ഘോഷയാത്രയ്ക്കു സംരക്ഷണം നൽകുന്ന പൊലീസ് അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ ഇക്കുറി അയിരൂരിലും ളാഹയിലും താൽക്കാലിക സംവിധാനവും അടുത്ത വർഷം മുതൽ സ്ഥിരം സംവിധാനവും ഒരുക്കും. രാജപ്രതിനിധിയ്ക്കും പരിവാരങ്ങൾക്കും പമ്പയിൽ താമസ സൗകര്യം തയാറാക്കും.

ഇപ്പോഴത്തെ സാഹചര്യത്തിൽ തിരുവാഭരണ ഘോഷയാത്ര ഏറെ ഗൗരവമായാണ് സർക്കാർ കാണുന്നതെന്നു ചിറ്റയം ഗോപകുമാർ എംഎൽഎ പറ‍ഞ്ഞു. തിരുവാഭരണം സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് ഉറപ്പു നൽകിയത് ആശ്വാസകരമാണെന്നു നിർവാഹകസംഘം പ്രസിഡന്റ് പി. ജി. ശശികുമാര വർമ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജപ്രതിനിധിയ്ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama