go

മകരവിളക്ക്: മടക്കയാത്രയ്ക്ക് 1240 ബസുകൾ

SHARE

ശബരിമല∙മകരജ്യോതി ദർശനത്തിനു ശേഷം അയ്യപ്പന്മാരുടെ മടക്കയാത്രയ്ക്ക് കെഎസ്ആർടിസി ഒരുക്കുന്നത് 1240 ബസുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 40 ബസുകൾ കൂടുതൽ. ഇതിൽ 450 ബസുകൾ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിനും 790 ബസുകൾ ദീർഘദൂര സർവീസിനുമാണ്.

ചെയിൻ സർവീസിനുള്ള ബസുകളിൽ 250 എണ്ണം ലോ ഫ്ലോറും 200 എണ്ണം ഫാസ്റ്റ് പാസഞ്ചറുകളുമാണ്. പമ്പ-നിലയ്ക്കൽ 2 റൗണ്ട് ചെയിൻ ഓടിയ ശേഷമേ ദീർഘദൂര ബസുകൾ കൂടുതലായി അയയ്ക്കൂ. 5 ചെയിൻ കഴിയുമ്പോൾ ഒരു ദീർഘദൂരം എന്ന ക്രമത്തിൽ നിലയ്ക്കൽ മുതൽ പമ്പ വരെ ബസ് ക്രമീകരിക്കും. മകരജ്യോതി തെളിഞ്ഞാൽ ഉടൻ ചെയിൻ വിട്ടുതുടങ്ങും. 

കുറ്റമറ്റ രീതിയിൽ മകരവിളക്ക് സർവീസ് നടത്താൻ 12 മുതൽ 14 വരെ കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചൻങ്കരി പമ്പയിൽ ക്യാംപ് ചെയ്യും. അതിനു പുറമേ ഏകോപനത്തിനായി എക്സിക്യുട്ടിവ് ഡയറക്ടർമാരും നിലയ്ക്കലും പമ്പയിലുമായി ഉണ്ടാകും. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama