go

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മരവിപ്പിച്ചിട്ടില്ലെന്ന് പ്രസിഡന്റ്

SHARE

പത്തനംതിട്ട ∙ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂറുമാറ്റ നിരോധന നിയമ പ്രകാരം സൂസൻ ജോർജിന് എതിരെയുള്ള പരാതി പരിഗണിക്കുന്നത് വേഗത്തിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിർദേശിച്ചു. 

ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതിയോ തിരഞ്ഞെടുപ്പ് കമ്മിഷനോ മരിവിപ്പിച്ചിട്ടില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രസിഡന്റ് ആർ. കൃഷ്ണകുമാർ പറഞ്ഞു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജനുവരി 3ലെ പുതിയ ഉത്തരവ് പ്രകാരം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ഇതിൻ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചതും സത്യപ്രതിജ്ഞ ചെയ്തതും–അദ്ദേഹം പറഞ്ഞു.

ഡിസംബർ 13ന് നടന്ന അവിശ്വാസ പ്രമേയത്തിൽ കേരള കോൺഗ്രസ് (എം) അംഗം സൂസൻ ജോർ‌ജ് എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇതിനെ ചോദ്യം ചെയ്താണ് മുൻ പ്രസിഡന്റ് നിർമല മാത്യൂസ് തിരഞ്ഞെടുപ്പ് കമ്മിഷനെയും ഹൈക്കോടതിയെയും സമീപിച്ചത്. ഹൈക്കോടതി ഈ കേസ് മുൻപേ തന്നെ തീർപ്പാക്കിയതാണ്. കൂറുമാറ്റ നിരോധന നിയമ പ്രകാരം സൂസൻ ജോർജിന് എതിരെയുള്ള പരാതി പരിഗണിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. ഇൗ പരാതി പരിഗണിക്കുന്നത് വേഗത്തിലാക്കാനാണ് ഹൈക്കോടതി നിർദേശിച്ചതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama