go

നിലമൊരുക്കാൻ 1.5 കോടി

SHARE

തിരുവല്ല ∙ അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾക്ക് നിലമൊരുക്കാൻ ജില്ലാ പഞ്ചായത്ത് വിഹിതമായി 1.5 കോടി രൂപ അനുവദിച്ചു.

പാടശേഖര സമിതികൾ അപേക്ഷ തയാറാക്കി കൃഷിഭവനുകൾ മുഖാന്തരം നൽകുന്ന മുറയ്ക്ക് പണം ലഭ്യമാകുമെന്ന്  ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ അറിയിച്ചു.   കൂലിച്ചെലവായി കർഷകർക്കു ലഭിക്കേണ്ട തുകയുടെ വിതരണം തുടങ്ങിയതായി കൃഷി അസി. ഡയറക്ടർ ജോയിസി കെ.കോശി പറഞ്ഞു. 3 പാടശേഖരങ്ങൾക്കു നൽകിക്കഴിഞ്ഞു. 

കൃഷി ചെയ്ത പാടം ഇൻഷുർ ചെയ്തശേഷം ഈ വർഷം കരം അടച്ച രസീതു സഹിതം കൃഷിഭവനിൽ അപേക്ഷ നൽകിയാൽ മാത്രമേ കൃഷി ആനുകൂല്യം ലഭിക്കുകയുള്ളു. ബാങ്ക് അക്കൗണ്ടിന്റെ പകർപ്പും നൽകണം.

ഇതോടൊപ്പം സാന്ത്വനപരിചരണത്തിനായി പെരിങ്ങര, നിരണം, കടപ്ര പഞ്ചായത്തുകൾക്ക് 8 ലക്ഷം വീതവും നെടുമ്പ്രത്തിന് മൂന്നര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടികളിൽ പോഷകാഹാരം നൽകുന്നതിന് 4 പഞ്ചായത്തുകൾക്ക് 2 ലക്ഷം വീതവും ബഡ്സ് സ്കൂൾ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് കടപ്രയ്ക്ക് 20 ലക്ഷവും നിരണത്തിന് 9 ലക്ഷം രൂപയും നൽകും.

കൂലിച്ചെലവ്: കർഷകർക്ക്ഹെക്ടറിന് 10000 രൂപ

 ജില്ലാ പഞ്ചായത്ത് വിഹിതത്തോടൊപ്പം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ നൽകുന്ന 30 ലക്ഷം രൂപ കൂടി ചേർക്കുമ്പോൾ കർഷകർക്കു കൂലിച്ചെലവായി ഹെക്ടറിന് 10,000 രൂപ ലഭിക്കും. സംസ്ഥാന സർക്കാർ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ) പദ്ധതിയിൽ ഹെക്ടറിന് 4500 രൂപയും സുസ്ഥിര വികസന പദ്ധതിയിൽ  ഹെക്ടറിന് 1000 രൂപയും നൽകുന്നുണ്ട്. 

പഞ്ചായത്തുകൾക്ക്

പെരിങ്ങര:      81.6 ലക്ഷം

നിരണം:           33 ലക്ഷം

കടപ്ര:                19.87 ലക്ഷം

നെടുമ്പ്രം:          6.5 ലക്ഷം

കുറ്റൂർ:                 9 ലക്ഷം

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama