go

പണിമുടക്ക്: മലയോര മേഖല ശാന്തം

SHARE

തണ്ണിത്തോട് ∙ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ 48 മണിക്കൂർ പണിമുടക്ക് മലയോര മേഖലയിൽ ശാന്തം. പണിമുടക്കിന്റെ ആദ്യദിനം ഹർത്താലിന്റെ പ്രതീതിയുണ്ടാക്കിയെങ്കിലും ഇന്നലെ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. എന്നാൽ കടകളിൽ കാര്യമായ കച്ചവടമുണ്ടായില്ല.

സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചില്ല. ഈ ദിവസങ്ങളിൽ സ്വകാര്യ ബാങ്കുകൾ തുറന്നെങ്കിലും പിന്നീട് അടപ്പിച്ചു. തുടർച്ചയായി രണ്ടു ദിവസം കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്താതിരുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സ്വകാര്യ വാഹനങ്ങൾക്ക് തടസ്സമില്ലാതിരുന്നത് ആശ്വാസമായിരുന്നു.

പണിമുടക്ക് ടൂറിസം മേഖലയെ ബാധിക്കില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രം 2 ദിവസവും തുറന്ന് പ്രവർത്തിച്ചില്ല. ഇതുസംബന്ധിച്ച് വനംവകുപ്പ് അറിയിപ്പ് നൽകാതിരുന്നതിനാൽ ഒട്ടേറെ സഞ്ചാരികൾ എത്തി നിരാശരായി മടങ്ങി.

ഇന്നലെ ട്രേഡ് യൂണിയനുകൾ പ്രകടനം നടത്തി. തുടർന്നു നടന്ന യോഗത്തിൽ ടി. കെ. സോമരാജൻ അധ്യക്ഷത വഹിച്ചു. എം. കെ. മാത്യു, പ്രവീൺ പ്രസാദ്, എൻ. ലാലാജി, പി.ആർ. രാമചന്ദ്രൻ പിള്ള, ബിനോയി ഇലവിനാമുക്കട, പി.ടി. സാവിത്രി, ഷിനു സാമുവൽ, കെ. ഷാജി, സജി കളയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.

പണിമുടക്ക് ബാധിച്ചു

ദേശീയ പണിമുടക്ക് കിഴക്കൻ മേഖലയെ ബാധിച്ചു. സർക്കാർ സ്ഥാപനങ്ങൾ ഒന്നും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങൾ ഓടി. വ്യാപാര സ്ഥാപനങ്ങൾ മിക്കവയും അടഞ്ഞു കിടന്നു.സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. യോഗം സിപിഎം പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ സമദ്, സദാശിവൻ, സോമരാജൻ, അജി തിരുവോണം എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama