go

യുഡിഎഫിന് ബിജെപി പിന്തുണ; എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

palakkad news
SHARE

കോഴഞ്ചേരി ∙ യുഡിഎഫ് അവിശ്വാസപ്രമേയത്തെ ബിജെപി അംഗങ്ങൾ പിന്തുണച്ചു. അയിരൂർ പഞ്ചായത്തിൽ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പ്രസിഡന്റ് തോമസ് തമ്പിക്കാണ് സ്ഥാനം നഷ്ടമായത്. ബിജെപിയുടെ 4 അംഗങ്ങളിൽ 3 പേരാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ഒരാളുടെ വോട്ട് അസാധുവായി.

ബിജെപി അംഗങ്ങളായ പ്രദീപ് അയിരൂർ, ആനന്ദക്കുട്ടൻ, സുലേഖ ചന്ദ്രശേഖരൻ എന്നിവരാണ് അനുകൂലിച്ചത്. ബിജെപി പാർലമെന്ററി പാർട്ടി നേതാവ് കെ.കെ.ഗോപിനാഥൻ നായർ ബാലറ്റ് പേപ്പർ ഒപ്പിട്ട് വാങ്ങിയെങ്കിലും ആർക്കും വോട്ട് രേഖപ്പെടുത്തിയില്ല. യുഡിഎഫ് 6, എൽഡിഎഫ് 6, ബിജെപി 4 എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ തോമസ് തമ്പി പ്രസിഡന്റായത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു അവിശ്വാസ പ്രമേയ നടപടികൾക്ക് മേൽനോട്ടം വഹിച്ചു.

അതേസമയം, അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ബിജെപി അംഗങ്ങൾ വിട്ടു നിൽക്കണമെന്നാവശ്യപ്പെട്ട് വിപ്പ് നൽകിയിരുന്നെന്ന് ജില്ലാ നേതൃത്വം പറയുമ്പോൾ വിപ്പ് ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയെ എങ്ങനെയും പുറത്താക്കണമെന്ന് ബിജെപി പ്രാദേശിക നേതൃത്വത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama