go

പ്രളയബാധിതർക്കായി കടപ്രയിൽ ‘ഫോമ’ ഗ്രാമം ഒരുങ്ങുന്നു

SHARE

തിരുവല്ല ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ (ഫോമ) നേതൃത്വത്തിൽ കടപ്രയിൽ പ്രളയബാധിതർക്കായി ഗ്രാമം ഒരുങ്ങുന്നു. ഭൂരഹിതർക്കായി സർക്കാർ നൽകിയ സ്ഥലത്ത് പ്രളയത്തെ അതിജീവിക്കുന്ന രീതിയിലുള്ള 39 വീടുകളാണ് നിർമിക്കുന്നത്. ശിലാസ്ഥാപനം 13 ന് 9.30ന് പിആർഎഫ് ഹാളിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും. മാത്യു ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.

പത്തനംതിട്ട, മലപ്പുറം, കൊല്ലം ജില്ലകളിലായി ആദ്യഘട്ടത്തിൽ 50 വീടുകളാണ് നിർമിക്കുന്നത്. കടപ്രയിൽ 25 വീടുകൾ 7 ലക്ഷം രൂപ വീതം ചെലവിലും ലൈഫ് പദ്ധതിയിലുൾപ്പെടുത്തിയ 14 വീടുകളുമാണ് നിർമിക്കുന്നത്. ലൈഫ് പദ്ധതിയിലെ വീടുകൾക്ക് സർക്കാൻ നൽകുന്ന 4 ലക്ഷം രൂപയ്ക്കു പുറമേ 3 ലക്ഷം രൂപ ഫോമ നൽകും. ജൂൺ 2നു മുൻപ് വീടുകളുടെ നിർമാണം പൂർത്തിയാക്കി കൈമാറും.

ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിലാണ് വീട് നിർമിക്കുന്നത്. തണൽ എന്ന സംഘടനയ്ക്കാണ് നിർമാണച്ചുമതല. വീടു നിർമിച്ചു നൽകുന്നതിനോടൊപ്പം ഗ്രാമത്തിലെ തുടർപ്രവർത്തനങ്ങളും ഫോമ നടപ്പാക്കുമെന്ന് പ്രസിഡന്റ് ഫിലിപ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവർ പറഞ്ഞു. വായനശാല, കളിക്കളം എന്നിവയും നിർമിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ എന്നിവയും ഏറ്റെടുക്കും. ഇതിനു മുന്നോടിയായി ഇന്ന് 11ന് പിആർഎഫ് ഹാളിൽ സൗജന്യ ചികിത്സാ ക്യാംപ് നടത്തും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama