go

തിരുവാഭരണ ഘോഷയാത്ര: പല്ലക്ക് വാഹകസംഘത്തെ നിശ്ചയിച്ചു

Pathanamthitta News
തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്ന രാജപ്രതിനിധി സഞ്ചരിക്കുന്ന പല്ലക്ക് വാഹക സംഘം. ഇടത്തുനിന്നു മൂന്നാമത് ഇരിക്കുന്നത് പനങ്ങാട് കീഴടത്ത് കുടുംബാംഗം അനിൽകുമാർ.
SHARE

പന്തളം ∙ തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്ന രാജപ്രതിനിധിക്കു ഉടവാളുമായി അകമ്പടി സേവിക്കുന്നതിനും അദ്ദേഹം സഞ്ചരിക്കുന്ന പല്ലക്ക് ചുമക്കുന്നതിനുമുള്ള 12 അംഗ സംഘത്തെ രേവതിനാൾ പി. രാമവർമ രാജയുടെ അനുമതിയോടെ കൊട്ടാരം നിർവാഹക സംഘം നിശ്ചയിച്ചു.

പല്ലക്കിനു മുൻപിൽ പടക്കുറുപ്പായി ഉടവാളും പരിചയുമേന്തി നിഴൽ പോലെ രാജപ്രതിനിധിയെ അനുഗമിക്കുന്നത് പനങ്ങാട് കീഴടത്ത് അനിൽ കുമാറാണ്. വേണുഗോപാൽ, കുഞ്ഞുപിള്ള, അജയൻ, മനോജ്, കൃഷ്ണ കുമാർ, മഹേഷ്, സന്തോഷ് കുമാർ, പ്രദീപ് കുമാർ, കണ്ണൻ, സുനീഷ്, കുഞ്ഞുമോൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. 41ദിവസത്തെ കഠിനവ്രതം നോറ്റാണ് സംഘാംങ്ങൾ യാത്രക്കു തയ്യാറായിട്ടുള്ളത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama