go

സാധ്യതകളിലേക്ക് നോക്കി നെടുംകുന്നുമല ടൂറിസം

SHARE

മണക്കാല ∙ ഏറത്ത് പഞ്ചായത്തിലെ നെടുംകുന്നുമല ടൂറിസം പദ്ധതി പുതുവർഷത്തിൽ യാഥാർഥ്യമാകുമോ? പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഏറത്ത് നിവാസികൾ. 3 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ വർഷമാണ് ഭരണാനുമതി കിട്ടിയത്. ഇതുവരെയും പദ്ധതിക്ക് തുടക്കം കുറിക്കാനായില്ല. ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ശ്രമഫലമായാണ് ഇതിനായി തുക അനുവദിച്ചത്.

പദ്ധതി പ്രകാരം കുട്ടികൾക്കായി വിനോദ വിജ്ഞാന കേന്ദ്രം, വാച്ച് ടവർ, പാർക്ക്, കളിസ്ഥലം, റോപ്‌വേ, ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം, ചുറ്റുമതിൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ചെയ്യാനായി തീരുമാനിച്ചത്. പദ്ധതി നടത്തിപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെയാണ് ഏൽപിച്ചിരിക്കുന്നത്.

ഐതിഹ്യങ്ങൾ നിറഞ്ഞ സ്ഥലമാണ് നെടുംകുന്നുമല. ഇവിടെ പഞ്ചപാണ്ഡവൻമാർ എത്തിയ സ്ഥലമാണെന്നാണ് പഴമക്കാർ പറയുന്നത്. ഇതു കൂടാതെ പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലവുമാണ്. ഉയർന്ന മലയായതിനാൽ ഇവിടെ നിന്നാൽ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള കാഴ്ചകൾ വരെ കാണാൻ കഴിയുമായിരുന്നു. ഇപ്പോൾ ചുറ്റിനും മരങ്ങളുടെ ചില്ലകൾ ഉയർന്നതോടെ ആ കാഴ്ചകൾ ഒന്നും കാണാൻ പറ്റാതായി.

നെടുംകുന്നുമല സ്ഥിതി ചെയ്യുന്ന സ്ഥലം ഏറത്ത് പഞ്ചായത്തിന്റെതാണ്. ഇവിടെ അഞ്ചേക്കറോളം സ്ഥലമാണുണ്ടായിരുന്നത്. ഇതിൽ പകുതിയിലേറെ സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറി കഴിഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama