go

അക്രമം അവസാനിപ്പിക്കാൻ കോൺഗ്രസ് സമാധാനയാത്ര

Pathanamthitta News
സിപിഎമ്മും ബിജെപിയും നടത്തുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അടൂർ–പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ നിന്ന് പന്തളത്തേക്ക് നടത്തിയ സമാധാന സന്ദേശ യാത്ര.
SHARE

അടൂർ ∙ സിപിഎമ്മും ബിജെപിയും അടൂരിലും പന്തളത്തുമായി തുടരുന്ന അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അടൂർ–പന്തളം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര നടത്തി.ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്ന് പന്തളത്തേക്ക് നടത്തിയ സന്ദേശ യാത്രയിൽ വനിതകൾ അടക്കം നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു.

യോഗത്തിൽ കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്, ജനശ്രീമിഷൻ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ,  കെപിസിസി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ, ഡിസിസി സെക്രട്ടറിമാരായ ഏഴംകുളം അജു, എസ്. ബിനു, ബിജു വർഗീസ് ആനന്ദപ്പള്ളി സുരേന്ദ്രൻ, ഡി.എൻ. തൃദീപ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, ബ്ലോക്ക് പ്രസിഡന്റുമാരായ മണ്ണടി പരമേശ്വരൻ, ബിജു ഫിലിപ്പ്, രാഹുൽ മാങ്കൂട്ടത്തിൽ, സുധാക്കുറുപ്പ്, അടൂർ മോഹൻദാസ്, കെ.എൻ. അച്യുതൻ, എൻ.ജി. സുരേന്ദ്രൻ, സേവാദൾ ജില്ലാ ചീഫ് ഓർഗനൈസർ ചിരണിക്കൽ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama