go

എഴുമറ്റൂരിൽ പൊടിപൂരം; ടിപ്പറുകൾ തടഞ്ഞു

Pathanamthitta News
എഴുമറ്റൂരിൽ പൊടിശല്യത്തെ തുടർന്ന് ഹയർസെക്കൻഡറി സ്കൂളിന് സമീപം നാട്ടുകാരും വ്യാപാരികളും വിദ്യാർഥികളും ചേർന്ന് ടിപ്പർ ലോറികൾ തടഞ്ഞപ്പോൾ
SHARE

എഴുമറ്റൂർ∙ പൊടിശല്യം തടയാനുള്ള ഉറപ്പുകൾ പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാർ വീണ്ടും ടിപ്പർ ലോറികൾ തടഞ്ഞിട്ടു.   കഴിഞ്ഞ ദിവസം പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത യോഗ തീരുമാനം അനുസരിച്ച് രാവിലെ 6 മുതൽ 3 മണിക്കൂർ ഇടവിട്ട് വെള്ളം തളിച്ച് റോഡിലെ പൊടിശല്യം ഒഴിവാക്കണമെന്നായിരുന്നു വ്യവസ്ഥ.

വായനശാലപ്പടി- എഴുമറ്റൂർ ടൗൺ, പോസ്റ്റ് ഓഫിസ് റോഡ് (പെരുമ്പാറ), മല്ലപ്പള്ളി - ചെറുകോൽപ്പുഴ എന്നീ റോഡുകളിലും ടൗണിലെ പ്രധാന ഭാഗങ്ങളിലും വെള്ളം നനയ്ക്കണം എന്ന വ്യവസ്ഥയാണു ലംഘിക്കപ്പെട്ടത്. തുടർന്നാണ് ഹയർസെക്കൻഡറി സ്കൂൾ കവലയിൽ നാട്ടുകാരും വ്യാപാരികളും വിദ്യാർഥികളും ചേർന്ന് ലോറികൾ തടഞ്ഞത്. ഗതാഗത തടസ്സത്തെ തുടർന്ന് പൊലീസ് എത്തി സമീപ ക്രഷറിൽ നിന്നു വെള്ളമെത്തിച്ചു റോഡ് നനപ്പിച്ചു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama