go

സ്ഥിരം അപകട മേഖലയായി മങ്കുഴിപ്പടി

Pathanamthitta News
മങ്കുഴിപ്പടിയിലുണ്ടായ അപകടത്തിൽ സ്വകാര്യബസിനടിയിൽ സ്കൂട്ടർ കുടുങ്ങിയനിലയിൽ
SHARE

മല്ലപ്പള്ളി ∙ കോട്ടയം –കോഴഞ്ചേരി സംസ്ഥാനപാതയിൽ അപകടമൊഴിയുന്നില്ല. സ്ഥിരം അപകട മേഖലയായി മങ്കുഴിപ്പടി മാറുന്നു. മങ്കുഴിപ്പടിക്കു സമീപത്തെ വളവിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചതാണ് ഒടുവിലത്തെ അപകടം. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച അപകടവും ജൂലൈയിൽ നിയന്ത്രണംവിട്ട വാഹനം വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടവും ഇതേ വളവിലാണ്. ഭാഗ്യംകൊണ്ടാണ് ആർക്കും ഗുരുതര പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

3 വർഷത്തിനിടെ കാൽനടയാത്രക്കാരായ 2 പേരാണ് അപകടത്തിൽ മരിച്ചത്. ആരംപുളിക്കൽ സ്കൂൾ, താലൂക്ക് ആശുപത്രിപ്പടി എന്നിവിടങ്ങളിലായിരുന്നു അപകടങ്ങൾ. ഒരുവർഷം മുൻപ് ആരംപുളിക്കൽ സ്കൂളിനു സമീപം സ്കൂട്ടർ യാത്രക്കാരൻ ബസിടിച്ചു മരിച്ച സംഭവവും മറക്കാറായിട്ടില്ല. പിന്നീട് താലൂക്ക് ആശുപത്രിപ്പടിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരായ 2 പേർക്ക് ഗുരുതര പരുക്കേറ്റിരുന്നു.

സമീപകാലത്ത് മല്ലപ്പള്ളി വൈഎംസിഎ ജംക്‌ഷനു സമീപം പിക്കപ് വാൻ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർക്ക് കാര്യമായ പരുക്കേറ്റു. വൈഎംസിഎ ജംക്‌ഷനും അപകടകേന്ദ്രമാണ്. മല്ലപ്പള്ളി– നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗത്ത് അപകടങ്ങളില്ലാത്ത ദിവസങ്ങൾ ചുരുക്കമാണ്. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് നടക്കുന്നത്.

അഞ്ചിലേറെ അപകടമുണ്ടായ ദിവസങ്ങളുമുണ്ട്. ബൈപാസ് ജംക്‌ഷൻ, മങ്കുഴിപ്പടി, സീയോൻപുരം, ഖാദിപ്പടി ഇവിടെയെല്ലാം ഏതുനിമിഷവും അപകടസാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളാണ്. റോഡിന്റെ നിലവാരം മെച്ചപ്പെട്ടതോടെ വാഹനങ്ങളുടെ വേഗവുമേറെയാണ്. മല്ലപ്പള്ളി മുതൽ നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗങ്ങൾ അപകടം പതിവാണ്. അപകടസാധ്യതയേറെയുള്ള ഭാഗങ്ങളിൽ വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ അധികാരികൾ തയാറായില്ലെങ്കിൽ അപകട മരണനിരക്ക് വർധിക്കും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama