go

അക്രമം: ജില്ലയിൽ 775 കേസ്, 1969 പ്രതികൾ

pathanamthitta news
മിഥുൻ
SHARE

പത്തനംതിട്ട ∙ ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 775 കേസുകൾ. വെള്ളിയാഴ്ച വരെ വിവിധ കേസുകളിലായി വിവിധ പാർട്ടികളിൽപ്പെട്ട 1969 േപരെയാണ് പ്രതി പട്ടികയിൽ ചേർത്തത്. ഇതിൽ 405 പേരെ പിടികൂടി. 86 പേരെ റിമാൻഡ് ചെയ്തു. 319 പേർക്ക് ജാമ്യം അനുവദിച്ചു.

പ്രശ്ന സാധ്യതയുള്ളവരായി കണ്ട 765 പേരെ പിടികൂടി ജാമ്യത്തിൽ വിട്ടു. കൊലപാതക ശ്രമം, സംഘം ചേർന്ന് അക്രമം പൊതുമുതൽ നശിപ്പിക്കൽ എന്നിവയ്ക്കാണ് ഇവർക്കെതിരെ കേസെടുത്തത്. ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തവരെയാണ് ജാമ്യത്തിൽ വിട്ടതെന്ന് സ്പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു.

ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ ബെംഗളൂരുവിൽ പിടിയിൽ

അടൂർ ∙ ഇവിടത്തെ സംഘർഷത്തെ തുടർന്നുണ്ടായ വീടാക്രമണം, ബോംബേറ് എന്നിവയ്ക്ക് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവർത്തകനെ ബെംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പറക്കോട് ശിവശൈലം വീട്ടിൽ മിഥുൻ(26) ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം മുങ്ങിയ മിഥുനെ ഇന്നലെയാണ് അടൂർ ഡിവൈഎസ്പി ആർ. ജോസ്, എസ്ഐ ശ്രീജിത്ത് എഎസ്ഐ അജി സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama