go

കോന്നി മെഡി. കോളജ് പരിസരത്തു നിന്ന് 20,000 ടൺ പാറ കൂടി നീക്കം ചെയ്യും

pathanamthitta news
കോന്നി മെഡിക്കൽ കോളജ് പരിസരത്തെ പാറ ശേഖരം.
SHARE

കോന്നി ∙ ഗവ. മെഡിക്കൽ കോളജ് പരിസരത്തു നിന്ന് 20,000 ടൺ പാറ കൂടി നീക്കം ചെയ്യാൻ ആരംഭിച്ചു. കഴിഞ്ഞ വർഷം 2 ഘട്ടങ്ങളിലായി 80,000 ടൺ പാറ ഇവിടെ നിന്നു കൊണ്ടുപോയി. കൊല്ലം ജില്ലയിൽ കടൽഭിത്തി നിർമാണത്തിനായി ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസിനാണു പാറകൾ നൽകിയത്. മെഡിക്കൽ കോളജിന്റെ നിർമാണവുമായി ബന്ധപ്പെട്ടു സ്ഥലം നിരപ്പാക്കുന്നതിന്റെ ഭാഗമായി പൊട്ടിച്ചുമാറ്റിയ പാറയാണിത്. ഇവ വിഴിഞ്ഞം തുറമുഖ വികസനത്തിനുവേണ്ടി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും സർക്കാരിന്റെ ഉത്തരവ് ലഭിച്ചില്ല.

മുൻപ് മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി മെറ്റലാക്കി ഉപയോഗിക്കുന്നതിന് ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. പിന്നീട് ലേലം ചെയ്തു കൊടുക്കുമെന്നു പറഞ്ഞെങ്കിലും കഴിഞ്ഞില്ല. ഇങ്ങനെ ഉപയോഗശൂന്യമായി കിടന്ന പാറയാണ് കടൽഭിത്തി നിർമാണത്തിനായി നൽകാൻ കലക്ടറുടെ ഉത്തരവുണ്ടായത്. പാറ കൊണ്ടുപോകാനുള്ള പാസ് ജിയോളജി വകുപ്പാണു നൽകുന്നത്. പാറവിലയും അളവും പരിശോധിക്കാൻ താലൂക്ക് ഓഫിസിൽ നിന്ന് ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചവറയിൽ എത്തിക്കുന്ന പാറയുടെ തൂക്കം കണക്കാക്കി റവന്യു വകുപ്പിനു കൈമാറുകയാണു ചെയ്യുന്നത്.

റോഡ് തകരുമെന്ന് ആശങ്ക

കോന്നി ∙ മെഡിക്കൽ‌ കോളജ് പരിസരത്തു നിന്ന് വലിയ വാഹനത്തിൽ പാറ കൊണ്ടുപോയി നെടുമ്പാറ – വട്ടമൺ – ആനകുത്തി – മുരിങ്ങമംഗലം റോഡ് തകർന്നിരുന്നു. വെള്ളപ്പൊക്കം ഉണ്ടായതോടെ റോഡ് കൂടുതൽ തകർന്ന് യാത്രാദുരിതം വർധിക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.

ഇപ്പോൾ വീണ്ടും പാറ കൊണ്ടുപോകാൻ തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. റോഡ് തകർച്ചയുണ്ടാകാതിരിക്കാൻ മരാമത്ത് വകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ജോയി തോമസ് അധികൃതരോട് ആവശ്യപ്പെട്ടു. അതിനാൽ ചെറിയ വാഹനത്തിലാണ് ഇപ്പോൾ പാറ കൊണ്ടുപോകുന്നത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama